നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരവ്

നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ 2024 പുരസ്കാരം നേടിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും, സൗഹൃദ കൂട്ടായ്മ അംഗവുമായ അനിൽ രാജ് വി.പിയുടെ വസതിയിൽ എത്തി കൂട്ടായ്മ സ്നേഹാദരവ് നൽകി അനുമോദിച്ചു.

കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, കെ സോമശേഖരൻ നായർ, പുലിപ്പാറ യൂസഫ്, സി രാജലക്ഷ്മി, മൂഴിയിൽ മുഹമ്മദ് ഷിബു, ഫസീല കായ്പാടി, പഴവിള ജലീൽ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, കൃഷ്ണ, പത്മകുമാരി അമ്മ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!