സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം വലിയതോതിൽ വർദ്ധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സൂര്യകാന്തി ‘മികവുത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും കേരളം മാറി. പത്തിലും പ്ലസ് ടുവിലും എ പ്ലസ് നേടുന്നതിനൊപ്പം ജീവിതത്തിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. ഭാവിയിൽ ആരാകണം എന്ന് ചോദിച്ചാൽ മാനവികതയുള്ള മനുഷ്യനാകണം എന്ന് പറയാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
അമ്പൂരി, ഫാദർ ജോസഫ് മാലിപ്പറമ്പിൽ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ സി.കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 2023- 24 അധ്യയന വർഷം പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവരെയും അനുമോദിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. 1300 ഓളം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാറശാല മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് സൂര്യകാന്തി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം…
യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം "കിരാത" മാർച്ച്…
തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി…
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…