വാദിഭാഗത്തിന് ശിക്ഷ വിധിച്ച സര്‍ക്കാര്‍ നിലപാട്‌ ലജ്ജാകരമെന്ന് കെ എച്ച് എസ് ടി യു

സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത്‌ ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്‌. ഭരണഘടനയുടെ 243-0൦ അനുഛേദം ഈ വിഷയത്തെ കുറിച്ച്‌ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ സിസിടിവി സ്ഥാപിച്ച അതിക്രമങ്ങള്‍ക്കെതിരെ നിയമാനുസൃതം വനിതാ കമ്മീഷനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ അധ്യാപികമാര്‍ക്കെതിരെ പ്രതികാര ബുദ്ധ്യാ പ്രസ്തുത സ്കൂളിലെ പി ടിഎ, എസ്‌ എം സി, ആര്‍ ഡി ഡി, പ്രിന്‍സിപ്പല്‍ എന്നിവര്‍ ഗുഡാലോചന നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഈ വനിതാ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി.

തുടര്‍ന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ ഈ അധ്യാപികമാരെ വയനാട്‌, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലേക്ക്‌ സ്ഥലം മാറ്റിയിരിക്കുകയാണ്‌. പൊതുവിദ്യാഭ്യാസ വകുപ്പ്‌ സ്ക്രട്ടറിയുടെ പേരിലിറങ്ങിയിരിക്കുന്ന കുറ്റാരോപണ സ്ഥലമാറ്റ ഉത്തരവ്‌ ഒറ്റ നോട്ടത്തില്‍ പരിശോധിക്കുമ്പോള്‍ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വഴിവിട്ട തിടുക്കവും, വകുപ്പിനുമേലുള്ള രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ സമ്മര്‍ദ്ധവും, വാസ്തവ വിരുദ്ധമായ ആരോപണങ്ങളും, കെ ഇ ആറിനും വിദ്യാര്‍ത്ഥി മനശാസ്ത്ര തത്വങ്ങള്‍ക്കും വിരുദ്ധമായ അധ്യാപന സമയം നിശ്ചയിക്കലും, മനപ്പൂര്‍വ്വം സ്ത്രീതത്തെ അപമാനിക്കലും, തൊഴിലിടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കലും വ്യക്തമാകും. കുറ്റാരോപിതരായ അധ്യാപികമാര്‍ പഠിപ്പിച്ച വിഷയങ്ങളില്‍ ഈ വര്‍ഷവും വിദ്യാലയത്തില്‍ മികച്ച റിസള്‍ട്ടാണ്‌ ഉള്ളത്‌. സ്ഥാപന മേധാവിയുടെ വിഷയത്തില്‍ (മാത്തമാറ്റിക്സിലാണ്‌ ) മറ്റു വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും പരിതാപകരമായ റിസള്‍ട്ട്.

സേവന കാലയളവില്‍ മികച്ച അധ്യാപന പരിചയവും ഉയര്‍ന്ന അക്കാദമിക യോഗ്യതകളുമുള്ള വനിതാ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ഫാസിസ്റ്റ് രീതികളെയാണ് ഓര്‍മ്മിപ്പിക്കുന്നത്‌. വനിതാ ജീവനക്കാര്‍ നിയമാനുസൃതം നല്കിയ പരാതി വനിതാ കമ്മീഷന്‍ ഇടപെട്ട്‌ പരിഹരിച്ചതിനെതിരെ വികൃതവും ക്രിമിനല്‍ മനസുമുള്ള ചിലര്‍ സ്വീകരിച്ച പക പോക്കലിന്‌ വസ്തുതകളുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തുല്യം ചാര്‍ത്തി നല്‍കിയിരിക്കുകയാണ്‌. ഗൌരവതരമായ വീഴ്ചയാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത്‌ നിന്ന്‌ ഈ വിഷയത്തിലുണ്ടായിരിക്കുന്നത്‌. ഭരണഘടനാനുസ്യത നിയമ വാഴ്ച നിലനില്‍ക്കുന്ന നമ്മുടെ നാട്ടിൽ ഇന്ത്യന്‍ പീനല്‍കോഡ്‌, ക്രിമിനല്‍ നടപടിക്രമം, കേരള പോലീസ്‌ ആക്റ്റ്‌, ഐ.ടി. ആക്റ്റ്‌ എന്നിവയിലെ വിവിധ വകുപ്പുകള്‍ (പ്രകാരം ഈ വിഷയത്തില്‍ (പ്രസ്തുത സ്കൂളിലെ പിടിഎ, എസ്‌എംസി, സ്ഥാപന മേധാവി, ആര്‍ ഡിഡി തുടങ്ങി ഈ വിഷയത്തിലിടപെട്ട മറ്റുള്ളവരും വിചാരണ ചെയ്യപ്പെടേണ്ടതാണ്‌. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലടക്കം ചെയ്യാത്ത കുറ്റത്തിന്‌ വിചാരണ ചെയ്യപ്പെടുന്ന വനിതാ ജീവനക്കാര്‍ക്ക്‌ നീതി ലഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി അടിയന്തിരമായി ഇടപെടുകയും വേണമെന്ന്‌ ആവശ്യപ്പെടുന്നതായി കെ എച്ച് എസ് ടി യു അറിയിച്ചു.

നീതി ലഭിക്കും വരെ സമര പോരാട്ടങ്ങള്‍ക്ക്‌ കെ എച്ച് എസ് ടി യു നേതൃത്വം നല്‍കുമെന്ന് പ്രത സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ്‌ കെകെ ആലികുട്ടി, ജനറൽ സെക്രട്ടറി സി എ എന്‍ ശിബ്ലി, (ടഷറര്‍ ഡോ സന്തോഷ്‌ കുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നിസാം, ജനറല്‍ സെക്രട്ടറി ഡോ. ബിനു എന്നിവര്‍ പറഞ്ഞു.