ആം ആദ്മി തിരുവനന്തപുരം CBI ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ആം ആദ്മി പാർട്ടിയുടെ ആരാധ്യനായ ദേശീയ പ്രസിഡന്റും ഡൽഹി മുഖ്യമന്ത്രിയുമായ ശ്രീ. അരവിന്ദ് കെജ്രിവാളിനെ അന്യായമായി തിടുക്കപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു.

ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വള്ളക്കടവ് CBI ഓഫീസിലേയ്ക്ക് പ്രധിഷേധ മാർച്ച് നടത്തി. സിബിഐ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കയ്യിലെ കളിപ്പാവ ആയി മാറിയിരിക്കുകയാണ് എന്ന് ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ജയേഷ് നേമം പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ലീഗൽ വിംഗ് സെക്രട്ടറി ശ്രീ. മെൽവിൻ വിനോദ്, നേമം മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ശിവരാമൻ തിരുമല, തിരുവനന്തപുരം ജില്ലാ ട്രഷറർ ശ്രീ യുഹാസ് എന്നിവർ സംസാരിച്ചു.

error: Content is protected !!