മിനിട്ടുകൾക്കകം വൈറലായി ചിത്തിനി പ്രൊമോ വീഡിയോ സോംഗ്

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം “ചിത്തിനി “യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ… ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മിനിട്ടുകൾക്ക് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു ബോളിവുഡ് ഗാനചിത്രീകരണത്തെ പോലും വെല്ലുന്ന പ്രൊമോസോംഗിൽ ചിത്രത്തിലെ നായികയായ മോക്ഷയുടെ പെർഫോമൻസാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. ചടുല നൃത്തച്ചുവടുകളോടെ ഒരു അപ്സരസിനെ പോലെ നിറഞ്ഞാടിയിരിക്കുകയാണ് മോക്ഷ ഗാനരംഗത്തിൽ . മലയാളിക്ക് നിത്യഹരിത ഗാനങ്ങളുടെ വസന്തകാലം സമ്മാനിച്ച ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രമാണ് ചിത്തിനി. ഇനിയും വിസ്മയങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ചിത്തിനി ആഗസ്റ്റ് ആദ്യവാരം തീയറ്ററുകളിൽ എത്തും.

സംഗീതം ഒരുക്കിയത് രഞ്ജിൻ രാജ്.
ഗാനരചന : സുരേഷ് പൂമല
ഗായകർ : സുഭാഷ് കൃഷ്ണ & കെ .എസ് . അനവദ്യ
ബാക്കിങ് വോക്കൽസ് : രഞ്ജിൻ രാജ് & വൈഗ അഭിലാഷ്.
പ്രോമോ സോങ്‌ ഡയറക്ടർ : ബിജു ധ്വനിതരംഗ്
ഡി ഒ പി & എഡിറ്റിംഗ് : അമീൻ സാബിൽ
കൊറീയോഗ്രാഫർ : ജിഷ്ണു – വിഷ്ണു, ബിജു ധ്വനിതരംഗ്
അസോസിയേറ്റ് ക്യാമറ : നവീൻ ചെമ്പോടി
ക്യാമറ ടീം : മാനസ് , അലെൻ
മേക്കപ്പ് : മനു , മിഥുൻ
ഹെയർസ്റ്റൈലിസ്റ്റ് : അജിത

ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിൽ പെട്ടതാണ് ചിത്രം. അമിത് ചക്കാലയ്ക്കൽ നായകൻ ആയി എത്തുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ എന്നിവരോടൊപ്പം ആരതി നായർ, എനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്തിനി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും എന്ന് ഉറപ്പാണ്. ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളാണ് ചിത്രത്തിൽ ഉടനീളം ഉള്ളത്. അതിമനോഹര ഗാനങ്ങൾക്ക് ഒപ്പം തകർപ്പൻ സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്.

കെ.വി അനിലിൻ്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും ‘ കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിൽ, ഈസ്റ്റ് കോസ്റ്റ് വിജയൻ സന്തോഷ് വർമ സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ഛായാഗ്രഹണം – രതീഷ് റാം, എഡിറ്റർ- ജോൺ കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ. കൊറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം നെടുവത്തൂര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍, ഡി.ഐ – രംഗ് റേയ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്‌, പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്, പി.ആര്‍.ഒ- എഎസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും

News Desk

Recent Posts

നെടുമങ്ങാട് ബ്ലോക്കു പഞ്ചാ യത്തിൽ ഓംബുഡ്സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്‌മാൻ 05.07.2024 രാവിലെ 11 മണി മുതൽ…

4 hours ago

മോണ്ടിസ്സോറി അദ്ധ്യാപക പരിശീലനം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മോണ്ടിസ്സോറി അദ്ധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.…

4 hours ago

ബി. വി-380 മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

സർക്കാർ പൊതുമേഖലാ സ്ഥാപനമായ പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള…

4 hours ago

ദുരന്ത നിവാരണത്തില്‍ ദ്വിവത്സര എം.ബി.എ

റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ…

4 hours ago

ഭിന്നശേഷി തിരിച്ചറിയൽ കാർഡ് : പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ: ഡോ:ആർ.ബിന്ദു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ  സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ്…

4 hours ago

വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍: അസിസ്റ്റന്റ് തസ്തിക

കേരള വനിതാ കമ്മിഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ (39,300-83,000)…

1 day ago