Categories: KERALANEWSTRIVANDRUM

തിയ്യരെ പ്രത്യേക സമുദായമായി രേഖപെടുത്തണം: തിയ്യ മഹാസഭാ

തിരുവനന്തപുരം : കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന തിയ്യരെ പ്രത്യേക സമുദായമായി സർക്കാർ രേഖകളിൽ രേഖപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തീയ മഹാസഭ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

എം.എൽ.എമാരായ ടി ഐ മധുസൂദനൻ, എം രാജഗോപാൽ എന്നിവരോടൊപ്പം തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, സംസ്ഥാന സെക്രട്ടറി പ്രേമാനന്ദൻ നടുത്തൊടി, പി സി വിശ്വംഭരൻ പണിക്കർ തൃക്കരിപ്പൂർ , എം ടി പ്രകാശൻ കണ്ണൂർ,എം പ്രമോദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ട് തിയ്യ സമുദായത്തിന്റെ നിലവിലെ സ്ഥിതി വിവരിച്ചു. വിഷയം പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.

വ്യത്യസ്‌തമായ ചരിത്രവും സംസ്‌കാരവും സാമൂഹിക സത്വവുമുള്ള തീയ്യ സമുദായം ഈഴവ സമുദായത്തിൽ നിന്ന് വേറിട്ട അംഗീകാരവും പ്രാതിനിധ്യവും അർഹിക്കുന്നു.
തിയ്യർക്ക് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളുമുണ്ട്, അത് അവരുടെ തനതായ സാമൂഹികവും സാമ്പത്തികവുമായ അനുഭവങ്ങളാൽ തീയ്യരെ ഒബിസി വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടും, ഒരു ബന്ധവുമില്ലാത്ത ഈഴവരുടെ കീഴിൽ ഒന്നിച്ചു ചേർത്തിരിക്കുന്നു. ഇതുകാരണം വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം എന്നിവയുൾപ്പെടെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിൽ തീയ്യരുടെ പ്രാതിനിധ്യം കുറയുന്നതിന് ഇത് കാരണമാകുന്നു.

കേരളത്തിന്റെ വടക്കൻ മേഖലയിൽ തിയ്യരും തെക്കൻ കേരളത്തിൽ ഈഴവരും കൂടുതലാണ്, ഇത് നമ്മുടെ സംസ്കാരത്തെയും സത്വത്തെയും ഈഴവരിൽനിന്ന് വ്യക്തമായി വേർതിരിക്കുന്നു, എന്നാൽ ഇതൊന്നും പരിഗണിക്കാതെ തിയ്യരെ ഈഴവരുമായി കൂട്ടിചേർക്കുകയും ഈഴവരുടെ എട്ടാമത്തെ ഉപജാതിയായി ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

സംസ്ഥാന ഒബിസി പട്ടികയിൽ തീയ്യരെ ഈഴവ സമുദായത്തിന്റെ ഉപജാതിയാക്കിയതിൽ നിന്ന് വ്യത്യസ്‌തമായി തീയ്യരെ പ്രത്യേക ജാതിയായി അംഗീകരിക്കുകയും സ്‌കൂൾ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, അടക്കമുളള ഔദ്യോഗിക രേഖകൾ എന്നിവയിൽ ഈഴവനോടൊപ്പം തീയ്യയെ പരാമർശിക്കുന്നത് അവസാനിപ്പിക്കുകയും, തിയ്യരുടെ സത്വത്തെ സംരക്ഷിക്കുന്നതിനും സാമൂഹിക-സാമ്പത്തിക നിലവാരം ഉറപ്പാക്കണമെന്നും നിവേദനത്തിൽ തിയ്യ മഹാസഭാ ആവിശ്യപ്പെട്ടു.

തിയ്യരുടെ ജാതി സെൻസസ് നടത്തണമെന്നും പിന്നോക്ക വിഭാഗ ക്ഷേമ കാര്യ വകുപ്പ് മന്ത്രി ഒ കെ കേളു,വനംവകുപ്പ് മന്ത്രി എ കെ ശശിന്ദ്രൻ,പ്രതിപക്ഷ നേതാവ് വി ഡി സതിശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി എന്നിവർക്ക് തിയ്യ മഹാസഭാ നേതാക്കൾ നിവേദനം നൽകി.

സംസ്ഥാനത്ത് തിയ്യരുടെ ജനസംഖ്യ കണ്ടെത്തി തിയ്യരെ സ്വതന്ത്ര ജാതിയായി കണക്കാക്കി സമഗ്രവും കൃത്യവുമായ ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണ്. തിയ്യ സമുദായത്തിന്റെ പ്രത്യേക ആവശ്യങ്ങളും ആശങ്കകളും അഭിസംബോധന ചെയ്യുന്ന ഫലപ്രദമായ നയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നതിന് ഈ വിവരശേഖരണം അത്യന്താപേക്ഷിതമാണ്.
പൊതു തൊഴിലിൽ, വിദ്യാഭാസ മേഖലയിൽ തിയ്യ സമുദായം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഒരു കമ്മീഷൻ രൂപീകരിക്കണമെന്നും പത്രസമ്മേളനത്തിൽ തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം,
ഗണേഷ് അരമങ്ങാനം ( തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ്‌ ) പ്രേമാനന്ദൻ നടുത്തൊടി,പി സി വിശ്വംഭരൻ പണിക്കർ എം പ്രമോദ് എന്നിവർ പങ്കെടുത്തു.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

1 week ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

1 week ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

1 week ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

2 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

2 weeks ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

2 weeks ago