കേരളം സംസ്ഥാനത്ത് അപ്രഖ്യാപിതമായി നടപ്പിലാക്കിയിരിക്കുന്ന ഭരണഘടന വിരുദ്ധമായ ‘ ജാതി ‘ സംവരണത്തിനെതിരെ പ്രതികരിച്ചതിൻറെ പേരിൽ നായർ സർവീസ് സൊസൈറ്റിയെയും അതിൻറെ ജനറൽ സെക്രട്ടറിയേയും ക്രൂശിക്കുകയും ആക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ മാനവ ഐക്യ വേദി കേന്ദ്ര കമ്മറ്റി ശക്തമായി അപലപിക്കുന്നു . സ്ഥാപിത താത്പര്യങ്ങൾക്കായി കാലഹരണപെട്ടതും പ്രാകൃതവുമായ ജാതിവ്യവസ്ഥയെ പുനഃ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് ബ്രിട്ടീഷ് നയത്തിൻറെ ഭാഗമാണ് .
എൻ എസ് എസ് മുൻ ജനറൽ സെക്രട്ടറി കിടങ്ങൂർ എ എൻ ഗോപാലകൃഷ്ണപിള്ള , കേരള ബ്രാഹ്മണ സഭ മുൻ പ്രസിഡണ്ട് തിരുവാർപ്പ് ഡി കൃഷ്ണയ്യർ എന്നിവരുടെ നേതൃത്വത്തിൽ 1984 -ൽ ആരംഭിച്ച അവശ ( മുന്നോക്ക ) സംഘവും 2005 – മുതൽ മാനവ ഐക്യവേദിയും നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ് സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തി പിന്നോക്ക വിഭാഗ പട്ടിക പുതുക്കിനിശ്ചയിക്കണമെന്നത് . സകല ജനങ്ങളിലുമാണ് സർവ്വേ നടത്തേണ്ടത് . അതിൽ നിന്നും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളെ കണ്ടെത്തുകയാണ് ചെയ്യുന്നത് .ഭരണഘടനയും സുപ്രീംകോടതി വിധി അനുസരിച്ചും പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കാണ് സാമ്പത്തിക ആനുകൂല്യങ്ങളും സംവരണവും നൽകേണ്ടത് . അതിനു പകരം ചില പ്രത്യേക ജാതികളിൽ ജനിച്ചുപോയതിന്റെ പേരിൽ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനങ്ങളോട് ജാതി വിവേചനം കാണിക്കുന്നതും സംവരണം നിഷേധിക്കുന്നതും ദ്രോഹമാണ് .1 957 – മുതൽ സർക്കാരുകൾ നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്തുവരികയാണ് .നാലാം തലമുറയിലേക്ക് കടന്നിരിക്കുകയാണ് .ഇനിയെങ്കിലും പ്രസ്തുത വിഭാഗത്തെ പരിഗണിക്കുവാൻ സർക്കാർ തയ്യാറാകണം . WP ( C ) 35220 / 2017 നമ്പർ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം .സമഗ്രമായ സോഷ്യൽ സർവ്വേ നടത്തണം .സർക്കാർ ഉദ്യോഗങ്ങളിലെ സമുദായ പ്രാതിനിധ്യം സംബന്ധിച്ച പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കണം .
മാനവഐക്യവേദി പരാതിയോടൊപ്പം സമർപ്പിച്ച രേഖകളുടെയും തെളിവിന്റെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ സോഷ്യൽ സർവ്വേ നടത്താൻ സാമ്പത്തിക പിന്നോക്ക വിഭാഗങ്ങൾക്കായുള്ള കമ്മീഷനും സാമൂഹ്യ പിന്നോക്കവിഭാഗ കമ്മീഷനും കേരളം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു സർക്കാർ ഉദ്യോഗങ്ങളിലെ സമുദായ പ്രാതിനിധ്യം സംബന്ധിച്ച പട്ടിക ശേഖരിക്കുന്നതിന് നടപടികളും സ്വീകരിച്ചു . ആന്ത്രോപോളജി ( നരവംശ ശാസ്ത്രം ) യൂണിറ്റും ആരംഭിച്ചിട്ടുണ്ട് .
മാനവ ഐക്യവേദി ജനറൽ സെക്രട്ടറി രാജേഷ് ആർ നായർ കഴുന്നിയിൽ സമര്പ്പിച്ചിരുന്ന ഹർജിയിന്മേൽ സോഷ്യൽ സർവ്വേ നടത്തണമെന്ന ഹൈക്കോടതി വിധി യെ തുടർന്ന് ജാതി വിവേചനം കൂടാതെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിന് സംവരണം നൽകണമെന്ന നായർ സർവീസ് സൊസൈറ്റിയുടെ പ്രസ്താവന സ്വാഗതാർഘമാണ് . മാനവ ഐക്യവേദിയുടെ ശ്രമഫലമായി, സാമ്പത്തിക പിന്നോക്ക വിഭാഗ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടും നടപ്പിലാക്കണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടിരുന്നു .തികച്ചും നിയമവിരുദ്ധമായി നടപ്പിലാക്കുവാൻ ശ്രമിച്ച കുടുംബശ്രീ സർവ്വേയ്ക്ക് എതിരെ മാനവ ഐക്യവേദി ജനറൽ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എൻ എസ് എസ് ശക്തമായി സർവ്വേയ്ക്ക് എതിരെ പ്രതികരിക്കുകയും ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട് ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രസ്ഥാനത്തിൻറെ വിശാലതയും ഭരണഘടനയോടുള്ള കൂറും എല്ലാവിഭാഗം ജനങ്ങൾക്കും സാമൂഹ്യ തുല്യനീതിയും അവസര സമത്വവും ലഭിക്കണമെന്ന ജാതി വിവേചനമില്ലാത്ത സൗഹാർദ്ദ നിലപടുമാണ് .
ചില സ്വാർത്ഥ താത്പര്യക്കാരുടെ ബ്രിടീഷ് നയമാണ് ജാതി വ്യവസ്ഥയെ പുനഃ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ . അത്തരക്കാരാണ് വിശാലതയും സൗഹാർദ്ദ നിലപാടും സ്വീകരിക്കുന്ന പ്രസ്ഥാനത്തെയും ബന്ധപ്പെട്ട സമുദായങ്ങളെയും തുടർച്ചയായി അവഹേളിക്കുന്നതും തകർക്കുവാൻ ശ്രമിക്കുന്നതുമെന്ന് തിരുവനന്തപുരത്ത് വച്ച് നടന്ന മാനവ ഐക്യവേദി കേന്ദ്രകമ്മറ്റി യോഗം വിലയിരുത്തി . 1957 മുതൽ ബന്ധപ്പെട്ട സമുദായങ്ങളോട് സർക്കാർ കാണിച്ച ക്രൂരതകൾ സംബന്ധിച്ച പ്രതീകാത്മക കുറ്റപത്രം പ്രസിദ്ധീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു .
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…