മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന്റെ തെളിവെടുപ്പിനായി ശാസ്തമംഗലത്തുള്ള കമ്മീഷൻ ആസ്ഥാനത്ത് പ്രത്യേക സിറ്റിങ് നടന്നു. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി അദാനി പോർട്സുമായി 2018-ൽ സർക്കാരുണ്ടാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. മുതലപ്പൊഴി വിഷയം പരിഹരിക്കാൻ വിവിധ ഏജൻസികൾ കാലാകാലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിന്മേൽ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുവാൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ജൂലൈ 20 ന് നടക്കുന്ന സിറ്റിങിൽ, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. മത്സ്യബന്ധന തുറമുഖ വകുപ്പ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ്, തീരദേശ പോലീസ് എന്നീ വകുപ്പുകളെയും ജില്ലാ കളക്ടറെയും, അദാനി പോർട്സിനെയും പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ സിറ്റിങിൽ ഹാജരായി.
സി.എസ്.ഐ സഭാതർക്കത്തിൽ, സഭാവിശ്വസി നൽകിയ ഹർജി പരിഗണിച്ച കമ്മീഷൻ, ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ ഉത്തരവ് വരുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാൻ ഇരുകക്ഷികൾക്കും നിർദ്ദേശം നൽകി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…