Categories: KERALANEWSTRIVANDRUM

വിഴിഞ്ഞം തുറമുഖം – ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിച്ച് UDF പ്രകടനം

വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതും, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് തമസ്കരിക്കാൻ ശ്രമിച്ചതും നിലവാരം കുറഞ്ഞ നടപടിയാണെന്ന് പാലോട് രവി കുറ്റപ്പെടുത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് അഭിവാദ്യം അർപ്പിച്ച് UDF പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ പ്രകടനം ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു ഡി സി സി പ്രസിഡൻ്റ് പാലോട് രവി.

വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്ന ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഉമ്മൻ ചാണ്ടി ആയിരിക്കുമായിരുന്നു. പദ്ധതിയ്ക്ക് ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റടുക്കുകയും, കാലാവസ്ഥാവ്യതിയാന പഠനവും സാമൂഹിക ആഘാത പഠനവും ഉൾപെടെ എല്ലാ പഠനങ്ങളും പൂർത്തിയാക്കുകയും, പബ്ലിക് ഹിയറിങ്ങ് നടത്തി ആ സമയത്ത് ഉയർന്നുവന്ന എല്ലാ ആശങ്കകളും പരിഹരിക്കുകയും, ഗ്രീൻ ട്രിബ്യൂണൽ മുമ്പാകെ വന്ന കേസ്സുകൾ തീർപ്പാക്കുകയും, മൽസ്യതൊഴിലാളികൾക്കായി 450 കോടി രൂപയുടെ പുനരധിവാസ പാക്കേജ് അംഗീകരിക്കുകയും ചെയ്തു കൊണ്ടാണ് ഉമ്മൻ ചാണ്ടി പദ്ധതി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചതും. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ഒട്ടനവധി ആരോപണങ്ങളും വിജിലൻസ് ജുഡീഷ്യൽ അന്വേഷണങ്ങളും നേരിടേണ്ടി വന്ന ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം മാണ് വിഴിഞ്ഞം പദ്ധതിയാഥാർത്യമാക്കിയതെന്നും എം.വിൻസെൻ്റ് എം.എൽ എ പറഞ്ഞു.

UDF ജില്ലാ ചെയർമാൻ പി.കെ. വേണു ഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബീമാപള്ളി റഷീദ്,ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, എം.എ. വാഹിദ്, ഇറവൂർ പ്രസന്നകുമാർ, എം ആർ മനോജ്,ജോണി ചെക്കിട്ട ,കരുമം സുന്ദരേശൻ, കമ്പറനാരായണൻ, ചെമ്പഴന്തി അനിൽ, തേക്കട അനിൽ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ എം. ശ്രീകണ്ഠൻ നായർ, എം എ പത്മകുമാർ, കൊഞ്ചിറവിള വിനോദ്, സേവ്യർ ലോപ്പസ്, ഡി. സുദർശനൻ വി കെ രാജു, എം മുനീർ, നേമം സജീർ ,ഗോപു നെയ്യാർ,സെയ്താലി കൈപ്പാടി’ നരുവാമൂട് ജോയി എന്നാവർ പ്രസംഗിച്ചു.

News Desk

Recent Posts

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും.…

7 hours ago

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

1 day ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

3 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

4 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

4 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

4 days ago