എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച (ജൂലൈ 19 ) രാവിലെ 10 മണിക്ക് കാട്ടാക്കട ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു , ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം ,ബിരുദാനന്തര ബിരുദം , പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. 35 വയസിൽ താഴെ പ്രായമുള്ള, കാട്ടാക്കട താലൂക്കിലും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കായി അവസരം ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തേയും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്റകൾ മുഖേനയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളിലും /ജോബ്‌ഫെയറിലും പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനം എന്നിവ എംപ്ലോയബിലിറ്റി സെന്റിൽ ലഭ്യമാക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം…
യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം "കിരാത" മാർച്ച്…
തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി…
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…