Categories: CLIMATEKERALANEWS

കാലവർഷക്കെടുതി; വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻസർക്കിൾതല കൺട്രോൾ റൂമുകൾ

നഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത കെ എസ് ഇ ബി വിതരണവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് നിർദ്ദേശിച്ചതുപ്രകാരമാണ് ഈ നീക്കം.

അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും. പരാതി അറിയിക്കാൻ ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ വാട്സാപ് നമ്പരും വൈകാതെ നിലവിൽ വരും.

ജീവനക്കാർ കുറവുള്ള മേഖലയിൽ കൂടുതൽ ജീവനക്കാരെ മറ്റു മേഖലകളിൽ നിന്നും പുനർവിന്യസിക്കാനും ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വേണ്ടയിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും നിർമ്മാണ സാമഗ്രികളും സമയബന്ധിതമായി എത്തിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതിയിൽ വൈദ്യുത വിതരണ സംവിധാനത്തിന് കേരളത്തിലാകെ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ 15 മുതൽ 17 വരെ 37. 64 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. പരാതികളറിയിക്കാൻ 1912, 9496001912 എന്നീ നമ്പരുകളിൽ വിളിക്കാം. 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശവും അയക്കാവുന്നതാണ്. പരാതി പരിഹാരം വൈകുന്ന സാഹചര്യമുണ്ടായാൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ 9633088900 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയക്കാനും കഴിയും.

കൺട്രോൾ റൂം നമ്പരുകൾ.

തിരുവനന്തപുരം – 9496018377
കാട്ടാക്കട – 9446008042
കൊല്ലം – 9447237936
കൊട്ടാരക്കര – 7902465197
പത്തനംതിട്ട – 9446009451
കോട്ടയം – 9496008063
പാല – 9496008230
ഹരിപ്പാട് – 9496008509
ആലപ്പുഴ – 9496008413
എറണകുളം – 9496008720
പെരുമ്പാവൂർ – 9496008865
തൊടുപുഴ – 9496009266
തൃശ്ശൂർ – 9496009601
ഇരിങ്ങാലക്കുട – 9496009439
പാലക്കാട് – 9496009936
ഷൊർണ്ണൂർ – 9496010094
നിലമ്പൂർ – 9496012466
തിരൂർ – 9496010418
മഞ്ചേരി – 9496010273
കോഴിക്കോട് – 9496010692
വടകര – 9496010849
കൽപ്പറ്റ – 9496010625
കണ്ണൂർ – 9496011176
കാസർകോട് – 9496011431
ശ്രീകണ്ഠാപുരം – 9496018618

News Desk

Recent Posts

ടോറസ് ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന…

4 hours ago

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

18 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

20 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

21 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

21 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

21 hours ago