ശ്രീവിദ്യ കലാനികേതൻ നൃത്ത വിദ്യാലയത്തിന്റെ വാർഷികാഘോഷം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

മലയാള സിനിമയുടെ പൂമുഖത്ത് കത്തിച്ചുവച്ച നിലവിളക്ക് പോലെ എന്നും പ്രകാശം പരത്തി കൊണ്ടിരുന്ന ഒരു അനുഗ്രഹീത കലാകാരിയാണ് അന്തരിച്ച അഭിനേത്രി ശ്രീവിദ്യയുടെ ഓർമ്മയ്ക്ക് മുന്നിൽ നമോവാകം ചെയ്തു കൊണ്ട് കലാകാരന്മാർ ചേർന്ന് 2012ൽ രൂപം കൊടുത്തിട്ടുള്ള “ശ്രീവിദ്യ കലാനികേതൻ കൾച്ചറൽ സൊസൈറ്റിയുടെ വാര്‍ഷികാഘോഷം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

എല്ലാവർഷവും നടത്തിവരാറുള്ള ശ്രീവിദ്യ പുരസ്കാര ചടങ്ങും ശ്രീവിദ്യാമ്മ യുടെ ജന്മദിന ആഘോഷവും, ശ്രീവിദ്യ കലാനികേതൻ നൃത്ത വിദ്യാലയത്തിന്റെ വാർഷികവും ജൂലൈ 24ന് വെൺപാലവട്ടം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം ബഹുമാനപ്പെട്ട കൾച്ചറൽ മിനിസ്റ്റർ സജി ചെറിയാൻ അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ട്രാൻസ്പോർട്ട് മിനിസ്റ്റർ കെ ബി ഗണേഷ് കുമാർ അവർകൾ അധ്യക്ഷത വഹിക്കുകയും ചെയ്തു.

ശ്രീവിദ്യാ കലാനിധിയായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അഭിനേത്രി ശ്രീലത നമ്പൂതിരിയാണ്. ശ്രീവിദ്യാമ്മയുടെ കാലഘട്ടത്തിൽ വിദ്യാമ്മയുടെ കൂടെ പ്രവർത്തിച്ച ഒരു സഹപ്രവർത്തക എന്നുള്ള നിലയിലും ഇത്രയും വർഷത്തെ അവരുടെ സിനിമ ജീവിത സപര്യക്കുള്ള അംഗീകാരം ആയിട്ടാണ് ഈ പുരസ്കാരം നല്‍കിയത്.

ശ്രീവിദ്യ ഗുരു പുരസ്കാരം,45 വർഷത്തെ നൃത്ത അധ്യാപന രംഗത്തെ അനുഭവം മുൻനിർത്തി ഗുരു വി മൈഥിലി അവർകൾക്കും, 45 വർഷക്കാലമായി കേരള നടനം അധ്യാപനം നടത്തുന്ന ഗുരു അംബിക മോഹൻ അവർകൾക്കും നൽകി ആദരിക്കുന്നു. ശ്രീവിദ്യാ കർമ്മ പുരസ്കാരം, വിജയ പദത്തിലെത്തിയ ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ ഓൺലൈൻ സർവീസ് നടത്തുന്ന മാഗിക്ക് നല്‍കി.

കലാകാരിയും നർത്തകിയും ശ്രീവിദ്യാമ്മയുടെ അടുത്ത കുടുംബ സുഹൃത്തുമായ അഞ്ജിതയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ ഒരു നൃത്തസംഗീത പഠന കേന്ദ്രവും നടത്തിവരുന്നു. ബഹുമാനപ്പെട്ട ഫോർമർ ഇന്ത്യൻ അംബാസിഡർ ടിപി ശ്രീനിവാസൻ അവർകളാണ് ഈ കൾച്ചറൽ സൊസൈറ്റിയുടെ രക്ഷാധികാരി സ്ഥാനത്തുള്ളത്. പ്രശസ്ത എഴുത്തുകാരിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മിയാണ് ഉപദേശക സമിതിയുടെ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്നത്.

സിനിമ,പ്രൊഫഷണൽ നാടകരംഗത്തെ അതുല്യപ്രതിഭ ലീലാപണിക്കർ, അഡ്വക്കേറ്റ് രാഖി രവികുമാർ, നൃത്തഅധ്യാപിക ലതാ ബാലചന്ദ്രൻ എന്നിവർ അടങ്ങുന്നതാണ് ഉപദേശക സമിതി. സാഹിത്യം,സിനിമ,സീരി യൽ, രംഗത്തെ മറ്റ് അനേകം പ്രവർത്തകർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

കലയും ജീവകാരുണ്യവും കർമ്മ പ്രതിബദ്ധതയും സമന്വയിപ്പിച്ചുക്കൊണ്ടുള്ളതാണ് ശ്രീവിദ്യാകലാനികേതന്റെ പ്രവർത്തന രീതി. ശ്രീവിദ്യ കലാനികേതന്റെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും ആതുരസേവന രംഗത്തെ പ്രവർത്തനങ്ങൾക്കും മുന്‍പന്തിയിലാണ് ശ്രീവിദ്യ കലാനികേതൻ.

error: Content is protected !!