Categories: KERALANEWSTRIVANDRUM

‘കളക്ടേഴ്‌സ് സൂപ്പർ 100’ രണ്ടാം പതിപ്പിന് തുടക്കമായി

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളുടെ ഗണിത ശാസ്ത്ര കഴിവുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും STEM (സയൻസ് ടെക്നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക്സ്) വിദ്യാഭ്യാസത്തിലും തൊഴിലിലും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനൽ സന്നദ്ധ സംഘടനയും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് സൂപ്പർ 100 പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. പാളയം മഹാത്മാ അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി കളക്ടേഴ്‌സ് സൂപ്പർ 100  രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളി / പട്ടിക വർഗ വിഭാഗങ്ങളിലെ ഒൻപതാം ക്ലാസിലേയും പതിനൊന്നാം ക്ലാസിലേയും പെൺകുട്ടികളാണ് കളക്ടേഴ്സ് സൂപ്പർ 100ൽ ഉൾപ്പെടുന്നത്.

സാങ്കേതിക വിദ്യയ്ക്ക് ഇന്നത്തെ കാലത്ത് വളരെയധികം പ്രധാന്യമുണ്ടെന്നും കരിയർ രൂപപ്പെടുത്തുന്നതിന് കളക്ടേഴ്‌സ് സൂപ്പർ 100 ലെ പെൺകുട്ടികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പിന്നാക്ക ക്ഷേമ വികസന വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് മുഖ്യ സന്ദേശം നൽകി. കളക്ടേഴ്‌സ് സൂപ്പർ 100 പദ്ധതിയ്ക്ക് തുടക്കമിട്ടത് മുൻ ജില്ലാ കളക്ടർ കൂടിയായ ജെറോമിക് ജോർജ് ആണ്.

വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിലുൾപ്പെടുത്തിയാണ് കളക്ടേഴ്‌സ് സൂപ്പർ 100 പ്രവർത്തിക്കുന്നത്. ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ നിന്നായി 48 പേരാണ് രണ്ടാംഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നിന്നുള്ള 52 വിദ്യാർത്ഥിനികളുമുണ്ട്. ഈ വർഷം കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയുടെ ധനസഹായവും കളക്ടേഴ്‌സ് സൂപ്പർ 100 ന് ലഭിക്കും.

ശാസ്ത്ര, ഗണിത വിഷയങ്ങളിൽ ക്ലാസുകൾ, ഫീൽഡ് വിസിറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് കനൽ സംഘടനയുടെ നേതൃത്വത്തിൽ കളക്ടേഴ്‌സ് സൂപ്പർ 100 ലെ വിദ്യാർത്ഥികൾക്കായി നൽകുന്നത്.

 ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഏഴ് വിദ്യാർത്ഥിനികൾക്ക് അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് പിന്നാക്ക ക്ഷേമ വികസന വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജും അസിസ്റ്റന്റ് കളക്ടർ സാക്ഷിമോഹനും വിതരണം ചെയ്തു.

ജില്ലാ വനിതാ ശിശുവികസന ഓഫീസർ കവിത റാണി രഞ്ജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി, കനൽ എൻ.ജി.ഒ ഡയറക്ടർ ആൻസൺ പി.ഡി അലക്‌സാണ്ടർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Web Desk

Recent Posts

മലയാളത്തിലെ ഉന്നത വിജയികളെ അനിൽസ് കരീർ ഗൈഡൻസ് സെന്റർ ആദരിച്ചു

അദ്ധ്യാപകനും സഹകാരിയും സാമൂഹ്യ രാഷ്ട്രീയ പ്രതിഭയുമായിരുന്ന ശ്രീ. ജി. കരുണാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹം അദ്ധ്യാപകനായിരുന്ന കൺകോർഡിയ ലൂഥറൻ ഹൈസ്കൂളിലെ പത്താം…

10 mins ago

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

13 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

2 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

2 days ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

3 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

3 days ago