രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ലോങ്ങ് ഡോക്ക്യൂമെന്ററി വിഭാഗത്തിലെ അഞ്ചു ചിത്രങ്ങളടക്കം 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ബംഗാളി ചിത്രമായ ഡോൾസ് ഡോണ്ട് ഡൈ , മലയാളചിത്രം കൈമിറ , ഓപ്പോസിറ്റ് എന്നിവയടക്കം മത്സര വിഭാഗത്തിൽ ഞായറാഴ്ച 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത് .
പലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഹെവിമെറ്റൽ , പലസ്തീൻ ഐലൻസ്സ് എന്നീ ചിത്രങ്ങളാണ് പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കുക .വിഖ്യാത സംവിധായകരായ ബേദി സഹോദരന്മാരുടെ മോണാർക് ഓഫ് ദി ഹിമാലയാസ്, കോർബറ്റ്സ് ലെഗസി, പോർട്രേറ്റ് ഓഫ് ലിവ് ഉൾമാൻ വിഭാഗത്തിൽ ലിവ് ഉൾമാൻ – എ റോഡ് ലെസ് ട്രാവൽഡ് എന്നിവയും മൂന്നാം ദിനത്തിൽ ഉണ്ടാകും.
ലോങ്ങ് ഡോക്യുമെൻററി മത്സര വിഭാഗത്തിൽ വസുധൈവകുടുംബകം പ്രമേയമാക്കിയ മറാത്തി ചിത്രം ദ വേൾഡ് ഈസ് ഫാമിലി ,ഫ്ലിക്കറിംഗ് ലൈറ്റ്സ്, ഷോർട്ട് ഡോക്യുമെൻററി മത്സര വിഭാഗത്തിൽ തമിഴ് ചിത്രം കളേഴ്സ് ഓഫ് കോളിവുഡ് – എ മെലാനിൻ ഡെഫിഷ്യൻസി, ഡിയർ ചലാം, ഷെറി ഗോവിന്ദ് ഒരുക്കിയ ഓപ്പോസിറ്റ്, ഗുഡ്ബൈ ഹലോ, ലൗലി ആൻഡ് ടിപ്ടോപ്, ദ ഫസ്റ്റ് ഫിലിം, ഷുഡൈ കിൽ മൈസെൽഫ് ഓഫ് കോഫി എന്നിവയുടെ പ്രദർശനവും ഇന്നുണ്ടാവും .
ഇൻറർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ സ്പാനിഷ് സംവിധായകൻ ഹെർമിനിയോ കാർഡിയേൽ ചിത്രം നോട്ട്, പോർച്ചുഗീസ് ചിത്രം പാരനോയ ഓർ മിസ്റ്റിഫിക്കേഷൻ, ഫ്രഞ്ച് ചിത്രം വോൾസെലസ്റ്റ്, പ്രൈവറ്റ് മെസ്സേജ്, മാസ്റ്റർ പീസ്,വാണ്ടറിംഗ് ബേർഡ്, ഗുഡ് ടു സീ യാ, ഗെയിം ബോയ് ,അർജൻറീനിയൻ ചിത്രം ജോർജ് പൊളാക്കോ, പാക്കിസ്ഥാൻ ചിത്രം സോങ്സ് ഓഫ് ദ സൂഫി എന്നിവയും ഞായറാഴ്ച പ്രദർശിപ്പിക്കും .
ഇൻറർവ്യൂ വിത്ത് ദി ഡെവിൾ, ശാന്ത വലയം, മീനുകൾ,എവരിതിങ് ഈസ് മോർ ബ്യൂട്ടിഫുൾ ബിക്കോസ് വി ആർ ഡൂംഡ്, ലോങ്ങ് ഡോക്യുമെൻററി വിഭാഗത്തിൽ ഗ്രോ വാസു എന്നീ മലയാളചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
വിഖ്യാത ചലച്ചിത്രകാരൻ കുമാർ ഷഹാനിക്ക് ആദരമായി ഭാവാന്തരണ, ദി ഗ്ലാസ് പെയിൻ, മന്മദ് പാസഞ്ചർ എന്നീ ചിത്രങ്ങളും സാമൂഹിക നീതി പ്രമേയമായ ഡോക്ടർ ബി ആർ അംബേദ്കർ നവ് ആൻഡ് ദെൻ, അവർ ഒഡീസി ഈസ് റെഡ് എന്നിവയും മൂന്ന് മ്യൂസിക് വീഡിയോകളും ഞായറാഴ്ചത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…