നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. നെടുവേലി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന എസ.്പി.സി സംയുക്ത പാസിങ് ഔട്ട് പരേഡിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അഭിവാദ്യം സ്വീകരിച്ചു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെ മുന്നേറാൻ എസ്.പി.സി പോലുള്ള പദ്ധതികൾ സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാടിന്റെ ഐക്യവും സഹോദര്യവും നിലനിർത്താൻ എപ്പോഴും പരിശ്രമിക്കണമെന്നും കേഡറ്റുകളോട് മന്ത്രി പറഞ്ഞു.
ഗവൺമെന്റ് എച്ച്.എസ് കന്യാകുളങ്ങര, ഗവൺമെന്റ് എച്ച്.എസ്.എസ് അയിരൂപ്പാറ, ഗവൺമെന്റ് ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര, എൽ.വി എച്ച്.എസ് പോത്തൻകോട്, ഗവൺമെന്റ് എച്ച്.എസ്.എസ് നെടുവേലി സ്‌കൂളുകളിൽ നിന്നുള്ള എസ്.പി കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ഓരോ സ്‌കൂളിൽ നിന്നും രണ്ട് പ്ലാറ്റൂൺ വീതം 10 പ്ലാറ്റൂണുകളിലായി 220 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഉണ്ടായിരുന്നത്.
എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ബി.വിനോദ്, അഡീഷണൽ നോഡൽ ഓഫീസർ ദേവകുമാർ എസ്.വി, എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീകുമാർ.ടി എന്നിവരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…