നഗരങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പുതു തലമുറയ്ക്ക് അവബോധം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അർജുൻ ഗൗരി സരിയ.മാലിന്യം ഉൾപ്പടെയുള്ള നാഗരിക പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് അവബോധമുള്ള തലമുറയ്ക്കുമാത്രമേ നാടിൻ്റെ സുരക്ഷിതഭാവി ഉറപ്പാക്കാൻ കഴിയൂവെന്ന് ജതിൻ പർവീൺ പറഞ്ഞു .സാമൂഹിക പ്രശ്നങ്ങൾ വൈകാരികതയിൽ ചാലിച്ചുള്ള ഹ്രസ്വചിത്രങ്ങളാക്കി നിർമ്മിച്ചാൽ പുതുതലമുറ യ്ക്കു കൂടുതൽ അവബോധം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . നഗരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശേഷം നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. സഞ്ജീവ് ഷാ, പ്രാചീ ബജാനിയ , പ്രാചീ അതിസര എന്നിവർ പങ്കെടുത്തു.
ഐ.ഡി.എസ്.എഫ്.എഫ്.കെ: ചലഞ്ചസ് ഓഫ് ഡോക്യുമെന്ററി ഫിലിം മേക്കിങ് സെമിനാർ
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ അഞ്ചാം ദിനം ചലഞ്ചസ് ഓഫ് ഡോക്യുമെന്ററി ഫിലിം മേക്കിങ് ഇൻ കൺടംപറേറി ഇന്ത്യ എന്ന വിഷയത്തിൽ സെമിനാർ നടക്കും . (30.07.2024) രാവിലെ 11 മണിക്ക് തമ്പാനൂർ ഹോട്ടൽ ഹൊറൈസണിലാണ് സെഷൻ . ഇതിഹാസ സംവിധായകൻ ആനന്ദ് പട്‌വർധൻ മുഖ്യപ്രഭാഷണം നടത്തും. ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ടെക്നീഷ്യൻ അസ്സോസിയയേഷൻ (ഡോക്യു ഷോട്ട്) സംയുക്ത സഹകരണത്തിലാണ് സെമിനാർ. വിജു വർമ്മ, പ്രദീപ് നായർ, ചന്ദ്രലേഖ സി എസ് എന്നിവർ ഈ സെമിനാറിൽ പങ്കെടുക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സെഷൻ നിയന്ത്രിക്കും.
മുണ്ട് ആൻഡ് ദി മലയാളി :എ ഫിക്ഷണൽ ഡോക്കു’മുണ്ട് ‘റിയുടെ പ്രദർശനം ചൊവ്വാഴ്ച
ണ്ടും മലയാളിയും തമ്മിലുള്ള ആത്മബന്ധം അനാവരണം ചെയ്യുന്ന ‘മുണ്ട് ആൻഡ് ദി മലയാളി – എ ഫിക്ഷണൽ ഡോക്കു’മുണ്ട്’റി രാജ്യാന്തര ഹ്രസ്വ ചിത്ര മേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും. മുണ്ട് എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രവും മലയാളിയും തമ്മിലുള്ള ആത്മബന്ധവും ജനനം മുതൽ മരണം വരെ മലയാളിക്കൊപ്പമുള്ള സഞ്ചാരവുമാണ് ചിത്രത്തിൻ്റെ പ്രമേയം.
മലയാളിയുടെ സാംസ്കാരിക സ്വത്വവുമായി മുണ്ട് എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന അന്വേഷണം കൂടിയാണ് രാഹുൽ ദിലീപ് സംവിധാനം ചെയ്ത ചിത്രം പങ്കുവയ്ക്കുന്നത് . ശ്രീ തിയേറ്ററിൽ ഉച്ചകഴിഞ്ഞ് 2.30നാണ് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത്.
കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം…
വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ…
ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ…
തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ്…
#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…