വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്‌സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.