കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്‌ഥാനവാരം

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ആഗസ്ത് 28 അയ്യൻ‌കാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. നമുക്ക് ജാതിയില്ല വിളംബര ശതാബ്‌ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയിൽ ബാലഭവൻ ചെയർമാൻ വി. കെ പ്രശാന്ത് എം എൽ എയ്ക്കും കടകംപള്ളി സുരേന്ദ്രൻ എം എൽ എയ്ക്കുമൊപ്പം ബാലഭവൻ വിദ്യാർഥികൾ പുഷ്‌പാർച്ചന നടത്തി.

തുടർന്ന് ‘നവോത്ഥാന കേരളം‘ എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം നടന്നു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് വി കെ നിർമല കുമാരി, എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ, ബാലഭവൻ ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

നവോത്ഥാനവാരത്തിന്റെ ഭാഗമായി ആഗസ്ത് 25ന് രാവിലെ 9.30 മുതൽ കുട്ടികൾക്കായി ചിത്രകല, സാഹിത്യ രചനാമത്സരങ്ങളും വൈകുന്നേരം 5 മണിക്ക് കനകക്കുന്ന് പ്രവേശനകവാടത്തിനു മുന്നിൽ ‘നവോദയം‘ ഡോക്യു്ഡ്രാമ അരങ്ങേറും. ആഗസ്ത് 28 അയ്യൻ‌കാളി ദിനത്തിൽ വെള്ളയമ്പലം അയ്യൻ‌കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം 4.30 മുതൽ ബാലഭവൻ ആഡിറ്റോറിയത്തിൽ നവോത്ഥാന സദസ്സ് നടക്കും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

2 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

2 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago