Categories: NEWSTRIVANDRUM

തദ്ദേശ അദാലത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 29.08.2024ന് നടക്കും

തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ദേശ അദാലത്ത് 29.08.2024 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും

തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ദേശ അദാലത്ത് ‘ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നഗരസഭാതല അദാലത്ത് 29.08.2024 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകളിൽ തീർപ്പ് ഉണ്ടാകും. കെട്ടിട നിർമാണം, കെട്ടിട നമ്പർ, തുടങ്ങി നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിക്കും. കൂടാതെ പെന്റിങ് ഫയലുകളുടെ കാര്യവും അദാലത്തിൽ പരിശോധിക്കും. അദാലത്ത് പോർട്ടലിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളവർ അന്നേ ദിവസം രാവിലെ 10 മണിക്ക് സ്റ്റേഡിയം ഹാളിൽ എത്തിച്ചേരേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അദാലത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് ദിവസം (29.08.2024) ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ അദാലത്ത് കൗണ്ടറില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

News Desk

Recent Posts

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 day ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 day ago

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം…

1 day ago

പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ കിരാത മാർച്ച് 27-ന് തീയേറ്ററുകളിൽ

യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം "കിരാത" മാർച്ച്…

2 days ago

കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി…

2 days ago

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 week ago