തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന GOTEC (ഗ്ലോബൽ ഓപ്പർട്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ) പദ്ധതിയുടെ ഭാഗമായ അധ്യാപകർക്കുള്ള പരിശീലന പരിപാടിയും പരിഷകരിച്ച മോഡ്യൂളിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ നടന്നു. ഡോ. സി. മനോജ് ചന്ദ്രസേനൻ,ഡോ. കല്യാണി വല്ലത്ത്,ശ്രീ. സാം ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ കൈകാര്യം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിധിയിലെ 78 സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.
ആദ്യ സെഷനിൽ:
ഡോ. സി. മനോജ് ചന്ദ്രസേനൻ, ഗോട്ടക്ക് പദ്ധതി വിശദീകരിച്ചു. അധ്യാപകർക്കുള്ള വിവിധ ആശങ്കകളും വിദ്യാർത്ഥികളുടെ ഭാഷ നൈപുണ്യത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം സെഷനിൽ:
ഡോ. കല്യാണി വല്ലത്ത് ഇംഗ്‌ളീഷ് ഭാഷാ പഠനത്തിലെ പുതിയ പ്രവണതകളും സാധ്യതകളും ആസ്പദമാക്കി മികച്ച ആശയങ്ങൾ പങ്കുവെച്ചു. വിദ്യാർഥികളെ ആംഗലേയ പഠനബോധന പ്രക്രിയയിൽ എങ്ങനെ പങ്കാളികളാക്കാമെന്ന് വിശദീകരിച്ചു.വളരെ ചിന്തോദ്ദീപകവും അറിവ് നൽകുന്നതുമായ ഈ സെക്ഷനിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.
മൂന്നാം സെഷനിൽ:
ശ്രീ. സാം ജോർജ് ഭാഷാ പഠനത്തിൽ ഗെയിമുകൾക്കുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ‘(ഗെയിമിഫിക്കേഷൻ) ‘ സെഷൻ കൈകാര്യം ചെയ്തു.വ്യത്യസ്ത കളികളിലൂടെ ഭാഷാ ബോധനം എങ്ങനെയാണ് നടത്തേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന പ്രോജക്ട് കോർഡിനേറ്റർ ശ്രീ.കെ.അൻവർ , മോഡ്യൂൾ പരിചയപ്പെടുത്തി. തുടർന്ന് ശ്രീമതി ആര്യ എസ് ,രാജി ജി.ആർ, കൃഷ്ണശ്രീ. ജി ,സ്നേഹ’എസ് ഡി ,രശ്മി കെ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
9 30 മുതൽ 4 30 വരെ നടന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ,125 അധികം അധ്യാപകർ പങ്കെടുത്തു. അധ്യാപനത്തിലെ നവീന ആശയങ്ങൾ ഉൾപ്പെടുത്തി പഠനബോധന പ്രക്രിയ ആയാസരഹിതമാക്കാൻ എല്ലാ സെക്ഷനുകളും സഹായിച്ചുവെന്ന് ഫീഡ് ബാക്ക് സെക്ഷനിൽ അംഗങ്ങൾ വിശദീകരിച്ചു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…