മണിയൻപിള്ള രാജു, മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ ആരോപണവുമായി നടി മുനീർ. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മണിയൻപിള്ള രാജു. സംവിധായകൻ തുളസീദാസിനെതിരെ നടി ഗീതാവിജയനും പരാതിയുമായി വന്നു. മുറിയില്‍ പൂട്ടിയിട്ടു എന്നും രാത്രിസമയത്ത് വാതിലില്‍ മുട്ടി ശല്യപ്പെടുത്തുകയും ചെയ്തുവെന്നും പരാതി. ഭരണസമിതി അംഗങ്ങളുടെ അസൌകര്യങ്ങള്‍ മൂലം നാളെ നടത്താനിരുന്ന എഎംഎംഎ എക്സിക്യൂട്ടീവ് യോഗം മാറ്റി. സംഘടനയില്‍ വനിതാ ജനറൽ സെക്രട്ടറി വേണമെന്ന് ആവശ്യം ശക്തമായി. വാർത്ത അവതാരകയെ അപമാനിച്ച നടൻ ധർമ്മജൻ ചെയ്തത് മോശമായ പ്രവര്‍ത്തിയെന്ന്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിനിമ മേഖല വിഷയത്തില്‍ ഇനി പ്രതികരിക്കാൻ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.