കാഞ്ഞിരംകുളത്ത് തീപിടിത്തം – ഒഴിവായത് വൻദുരന്തം

കാഞ്ഞിരംകുളം ജംഗ്ഷനിലെ ജി.പി.എസ് തട്ടുകടയിലാണ് തീപിടിത്തമുണ്ടായത് കാഞ്ഞിരംകുളം സ്വദേശിയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ കഴക്കൂട്ടം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വി.എസ്. സുജന്റെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം.

ഇന്ന് വൈകുന്നേരം അഞ്ചരക്കാണ് തട്ടുകടയിൽ തീപിടിത്തമുണ്ടായത് ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ലീക്കാണ് തീപിടിക്കാൻ കാരണം. അടുത്ത കടകളിൽ നിന്നും കൊണ്ടുവന്ന ചാക്കുകൾ വെള്ളത്തിൽ മുക്കി ഗ്യാസ് സിലിണ്ടറിൽ മൂടുകയും അതിലും തീ അണയാതായപ്പോൾ സമീപത്തെ കടകളിൽ നിന്നും ഫയർ എക്സിറ്റിൻക്യുഷർ ഉപയോഗിച്ച് തീയണച്ചു.കാഞ്ഞിരംകുളം വ്യാപാരിവ്യവസായി ദയാനന്ദൻ, സനൽ, ചക്കു, അടുത്ത തട്ടുകടയിലെ സുരേന്ദ്രൻ, ജൂവലറി ഉടമസ്ഥൻ നീലകണ്ഠൻ, ശ്രീകണ്ഠൻ എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥനോടൊപ്പം തീയണക്കാൻ കൂടി. തീയണച്ച ശേഷം ദയാനന്ദന്റെ കടയിൽ നിന്നും ഹോസിൽ വെള്ളം എത്തിച്ച് ഗ്യാസ് സിലിണ്ടർ തണുപ്പിക്കുകയായിരുന്നു.കാഞ്ഞിരംകുളം പോലീസ് അറിയിച്ചതനുസ്സരിച്ച് പൂവ്വാർ ഫയർ ഫോഴ്സ് എത്തി ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് ഉരുകി ഒട്ടിപ്പിടിച്ചിരുന്ന റെഗുലേറ്റർ വേർപെടുത്തി.

error: Content is protected !!