യൂണിഫോംഡ് സർവ്വീസ് – നിയമന പരിശീലനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട “യൂണിഫോംഡ് സർവ്വീസ് – നിയമന പരിശീലനം” എന്ന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിയ്ക്കുന്ന യുവതി – യുവാക്കൾക്ക് രണ്ടു മാസക്കാലത്തെ റസിഡൻഷ്യൽ പരിശീലനം നൽകുന്നു. 18-നും 30-നും ഇടയിൽ പ്രായമുളള ആരോഗ്യവാന്മാരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. കുറഞ്ഞത് എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസമുളള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുണ്ടാവുകയുളളൂ. പുരുഷന്മാർക്ക് കുറഞ്ഞത് 167 സെൻ്റീമീറ്ററും, വനിതകൾക്ക് 157 സെൻ്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇൻ്റർവ്യൂ എന്നിവയിൽ വിജയിയ്ക്കുവാനുള്ള പ്രാപ്‌തി നേടികൊടുക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

പങ്കെടുക്കാൻ താൽപര്യമുളളവർ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2024 സെപ്റ്റംബർ 12 (ബുധൻ) വൈകുന്നേരം 5.00 മണിയ്ക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യൻകാളി ഭവൻ (ഒന്നാം നില), കനകനഗർ, വെളളയമ്പലം 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ നമ്പർ – 0471-2314238,0471-2314232

Web Desk

Recent Posts

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

18 hours ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

3 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

3 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

3 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

3 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

4 days ago