തെങ്ങിനു തടം മണ്ണിനു ജലം ക്യാമ്പയിനുമായി ഹരിതകേരളം മിഷൻ

സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച (സെപ്റ്റംബർ നാല് ) മന്ത്രി പി. പ്രസാദ് നിർവഹിക്കും

വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ‘തെങ്ങിന് തടം മണ്ണിന് ജലം‘ ക്യാമ്പയിന് തുടക്കമാകുന്നു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ- പദ്ധതിയുടെ ഭാഗമായാണ് ജനകീയ ജലസംരക്ഷണ പരിപാടിയെന്ന നിലയിൽ ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിൻ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രായോഗിക തലത്തിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു ബ്ലോക്കിലെ ഒരു വാർഡിൽ ക്യാമ്പയിൻ നടപ്പാക്കും. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാർഡിനാണ് മുൻഗണന.

പരിപാടിയുടെ സംസ്ഥനതല ഉദ്ഘാടനം ബുധനാഴ്ച (സെപ്റ്റംബർ നാല്) വൈകിട്ട് നാലിന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം തെങ്ങുംവിള ക്ഷേത്ര ഓഡിറ്റോറിയത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.

വി. ശശി എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർ പേഴ്‌സണുമായ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തും. ക്യാമ്പയിൻ ലോഗോ പ്രകാശനം തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ നിർവഹിക്കും. ചടങ്ങിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ് പ്രദേശത്തെ കർഷകർക്കും കർഷക തൊഴിലാളി കൾക്കും ആദരം അർപ്പിക്കും.

തെങ്ങിന് തടം തുറന്ന് കുമ്മായം, പച്ചില, ചാണകം, ചാരം, കല്ലുപ്പ് മറ്റ് ജൈവ വളങ്ങൾ തുടങ്ങിയവ ഇട്ടുമൂടുന്ന കാർഷിക പാരമ്പര്യത്തെ ഭൂമിയ്ക്കായി വീണ്ടെടുക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. തടം തുറന്ന് പുതയിട്ട തെങ്ങിൻ ചുവട്ടിൽ കൊടിയ വേനലിൽ പോലും നനവ് നിലനിൽക്കും. കാലവർഷത്തിലെ അവസാന മഴയും തുലാവർഷവും പരമാവധി സംഭരിക്കുകയാണ് ലക്ഷ്യം. മഴവെള്ളവും മണ്ണും തമ്മിൽ നേരിട്ടുള്ള സമ്പർക്കം വരുന്ന സ്ഥലവിസ്തൃതി കുറഞ്ഞു വരുന്നതു മുന്നിൽ കണ്ട് വീട്ടുവളപ്പിലെ ഒരു തെങ്ങാണെങ്കിൽ പോലും ചുറ്റും തടമെടുക്കുന്നത് ഗുണം ചെയ്യും.

തദ്ദേശ സ്ഥാപന തലത്തിലും വാർഡ് തലത്തിലും സംഘാടക സമിതി രൂപീകരിച്ച് സന്നദ്ധ പ്രവർത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി ക്യാമ്പയിൻ നടപ്പാക്കും. കാർഷിക വികസന സമിതി, കർഷക സംഘടനകൾ, കർഷക തൊഴിലാളികൾ, യുവജന സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ്‌ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.

Web Desk

Recent Posts

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

5 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ ‌2025

കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…

5 hours ago

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ 2025

സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…

5 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ് 15 ഒക്ടോബര്‍ 2025

ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…

5 hours ago

പ്രസിദ്ധീകരണത്തിന്…….മാരാർജി ഭവൻതിരുവനന്തപുരം15-10-25

ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…

9 hours ago

ആഗോള കൈകഴുകൽ ദിനം :  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവനന്തപുരം:  ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും  ബോധവത്കരണ…

9 hours ago