ജനമൈത്രി പോലീസ് വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ചു

കോവളം ജനമൈത്രി പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ഓണാഘോഷം കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പവും പാലിയേറ്റീവ് കെയർ രോഗികളോടൊപ്പവും ചേർന്ന് മുട്ടയ്ക്കാട് കൃപാ തീരത്തു വച്ചു നടത്തി അവർക്ക് ഓണകിറ്റും, പുതുവസത്രങ്ങളും നൽകുകയും ,അന്തേവാസികളോടൊപ്പം ചേർന്ന് എല്ലാപേരും ഓണസദ്യ കഴിക്കുകയും ചെയ്തു.

പ്രസ്തുത പരിപാടി തിരുവനന്തപുരം ഫോർട്ട് സബ് ഡിവിഷൻ അസി.കമ്മീഷണർ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു .വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു കോവളം.പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ജയപ്രകാശ് മുഖ്യ പ്രഭാക്ഷണ നടത്തി, ജനമൈത്രി സമിതി മെമ്പർ കോവളം സുകേശൻ സ്വാഗതം ആശംസിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർ സാജൻ, വാർഡ് കൗൺസിലർ പനത്തുറ ബൈജു, മെമ്പർമാരായ അഷ്ട പാലൻ, ഗീത മുരുകൻ, സുഗന്ധി, പ്രമീള,KHRAപ്രസിഡൻ്റ് ശിശുപാലൻ ,KTPDC രക്ഷാധികാരി ,T N സുരേഷ് , വിഴിഞ്ഞം ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ:ജവഹർ ,IMA റീഡേഴ്സ് ക്ലബ് പ്രസിഡൻ്റ് ഉപേന്ദ്രൻ ,ജനമൈത്രി സി.ആർ.ഒ ആൻ്റ് ബീറ്റ് ഓഫീസർമാരായ ബിജു, രാജേഷ് എന്നിവരും,ജനമൈത്രി സമിതി മെമ്പർമാരും, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുംഓണാശംസകൾ നേർന്നു സംസാരിച്ചു.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

3 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

3 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago