ക്ഷീരകർഷകർക്ക് ഓണ സമ്മാനമായി ഓണ മധുരം പദ്ധതി

കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് 300 രൂപ ധനസഹായം നൽകുന്ന ഓണമധുരം 2024 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ഷീര വികസന -മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പഴയകട എം.ഡബ്ല്യൂ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാകുന്ന നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീര കർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്നും പാലിന്റെ ഗുണമേന്മയുടെ കാര്യത്തിലും കേരളം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനും കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് വഹിക്കുന്ന പങ്ക് അഭിനന്ദനമർഹിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. 2023 ആഗസ്റ്റ് മുതൽ 2024 ജൂലൈ വരെ ക്ഷീരസംഘങ്ങളിൽ പാലളന്ന എല്ലാ ക്ഷീരകർഷകർക്കും ക്ഷേമനിധി അംഗങ്ങൾക്കുമാണ് ഓണമധുരം പദ്ധതിയിലൂടെ ധനസഹായം നൽകിയത്. ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ വിവാഹ ധനസഹായം സി.കെ ഹരീന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ചടങ്ങിൽ മുതിർന്ന ക്ഷീരകർഷകരെ ആദരിച്ചു. തിരുവനന്തപുരം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ ബോധവത്കരണ പരിപാടിയും ക്ഷീര കർഷകർക്കായി സംഘടിപ്പിച്ചു.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, മിൽമ ചെയർമാൻ കെ.എസ് മണി എന്നിവരും സന്നിഹിതരായിരുന്നു.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

2 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

3 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago