കല്ലിoഗൽ ബഷീർ ഹാജിയെ അനുസ്മരിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട്ടെ മുൻകാല സാമൂഹിക പ്രവർത്തകനും, കല്ലിoഗൽ ബജാജ് ഉടമയുമായ കല്ലിoഗൽ ബഷീർ ഹാജിയുടെ പതിനാലാമത് വാർഷിക അനുസ്മരണവും, ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനവും നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ നിർവഹിച്ചു.

വേദി വൈസ് ചെയർമാൻ പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നെടുമങ്ങാട് എം നസീർ, വെമ്പിൽ സജി, മൂഴിയിൽ മുഹമ്മദ് ഷിബു, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് പ്രസന്നൻ, ഇല്യാസ് പത്താംകല്ല്, രാജു ആർ, സത്യൻ, സരോജo തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!