International Festival of Theatre Schools – IFTS മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതല്‍

തൃശൂരിലെ, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്‌ട്രശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുള്ള അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്റെ (International Festival of Theatre Schools – IFTS) മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ നടക്കും. അധ്യാപനശാസ്ത്ര കാർണിവൽ (Carnival of Pedagogy) ആയാണ് കോഴിക്കോട് സര്‍വ്വകലാശാലയുടെ തൃശ്ശൂര്‍ കേന്ദ്രമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് ഇക്കുറിയും ഐ എഫ് ടി എസ് പതിപ്പ് (ഐ എഫ് ടി എസ് 2025) ഒരുക്കുക.

ലോക വൈജ്ഞാനിക മേഖലയിൽതന്നെ നൂതനമാതൃകയായാണ് അന്താരാഷ്ട്രതലത്തിൽ ഖ്യാതിയുള്ള തിയേറ്റർ പ്രതിഭയും തിയേറ്റർ അധ്യാപകനുമായ ഡോ. അഭിലാഷ് പിള്ളയെ ഡയറക്ടർ പദവിയിൽ നിയമിച്ചതിനു പിന്നാലെ, സാർവ്വദേശീയ തിയറ്റർപഠന സ്‌കൂളുകളുടെ ബോധനശാസ്‌ത്രോത്സവമായി ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക ശ്രദ്ധയോടെ ഐ എഫ് ടി എസ് ആരംഭിച്ചത്. വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ മാതൃകകള്‍ക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ അന്വേഷിക്കാനും ലക്ഷ്യമിട്ടാരംഭിച്ച ബോധനശാസ്‌ത്രോത്സവം ഈ മൂന്നാംവർഷത്തിൽ ‘തിയേറ്ററും നൈതികതയും’ എന്ന വിഷയത്തിലാകും.

നാടകപഠനത്തിന്റെ സാർവ്വദേശീയ മാനമുള്ളതടക്കമുള്ള സാധ്യതകൾ അനാവൃതമാക്കാനായിരുന്നു
‘ബോധനശാസ്‌ത്രോത്സവം’ എന്ന തീമിൽ ഐ എഫ് ടി എസ് ഒന്നാം പതിപ്പ്. ‘ബോധനശാസ്‌ത്രോത്സവം: പ്രകൃതിയും നാടകവും’ എന്നതായിരുന്നു രണ്ടാം പതിപ്പിന്റെ തീം. തനത് നാടക സങ്കല്പത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ട സ്‌കൂള്‍ ഓഫ് ഡ്രാമ ഈ നാടക പഠനോത്സവത്തിൽ അതിന്റെ സാധ്യത അന്വേഷിച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. ‘തിയേറ്ററും നൈതികതയും’ എന്ന തീമിലൂടെ ഐ എഫ് ടി എസ് 2025 അന്വേഷിക്കുന്നത് തിയേറ്ററും അതിന്റെ ധാര്‍മ്മികതയും സംബന്ധിച്ച പഠനങ്ങളാണ് ഈ വർഷത്തെ ബോധനശാസ്‌ത്രോത്സവത്തിൽ.

ചരിത്രത്തിൽ ഉടനീളം വരേണ്യവിഭാഗങ്ങൾക്ക് അധികാരം നിലനിർത്താനുള്ള ഉപകരണമായികൂടിയാണ് വിദ്യാഭ്യാസം നിലനിന്നത്. പതിനെട്ടാം നൂറ്റാണ്ടു വരെ അതായിരുന്നു കാര്യമായും സ്ഥിതി. ശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യയുടെയും വളർച്ച സാർവ്വത്രിക വിദ്യാഭ്യാസം സാധ്യമാക്കിയപ്പോഴും, വിദ്യാഭ്യാസം സഹജമായിത്തന്നെ പുരോഗതിയും വിവേകബുദ്ധിയും നൈതികതയും ആഗോള സമാധാനവും കൊണ്ടുവരുമെന്ന ധാരണകളെ ലോക മഹായുദ്ധങ്ങൾ തകർത്തെറിഞ്ഞ അനുഭവം നമുക്ക് മുന്നിലുണ്ട്. പുരോഗതിയിലേക്കും നൂതനമായ ബോധനശാസ്ത്രരീതികളിലേക്കും വഴി തുറക്കാൻ നൈതികവിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ എന്നതാണ് ഇതിലെ പാഠം. അതുൾക്കൊണ്ടുകൊണ്ട് അതിൽ കലയുടെയും കലാകാരന്മാരുടെയും പങ്ക് കണ്ടെത്തുകയാണ് ഈ ഉത്സവത്തിലൂടെ.

ആഗോളമായ വൻ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ വിഷയാന്തര പഠനമാതൃകകൾ വികസിപ്പിക്കേണ്ടതുണ്ട്. കല, മാനവികശാസ്ത്ര പഠനങ്ങൾക്കും അപ്പുറത്ത്, ബിസിനസും പ്രകൃതിശാസ്ത്രവും അപ്ലൈഡ് സയൻസും ഉൾപ്പെട്ട പഠനമേഖലകളിലും സഹഭാവത്തിൻ്റെയും (empathy) സർഗ്ഗാത്മകതയുടെയും സംസ്കാരം വളർത്താനും അങ്ങനെ നൈതികവും സുസ്ഥിരവുമായ പ്രയോഗരീതികളിലേക്ക് നയിക്കാനും ബോധനശാസ്ത്രത്തിനു കഴിയണമെന്നതാണ് ഈ ഉത്സവത്തിനു പിന്നിലെ കാഴ്ചപ്പാട്. പരമ്പരാഗത വിദ്യാഭ്യാസരീതികളുടെ അതിർത്തികളെ മറികടക്കാൻ തിയേറ്ററിനെ ഉപയുക്തമാക്കുകയാണിവിടെ.

കലോന്മുഖമായ രീതികൾ നൈതിക വിദ്യാഭ്യാസത്തിന് ഉപയുക്തമാക്കിക്കൊണ്ട് സഹഭാവവും (Empathy) പാരസ്‌പര്യവും (Interconnectedness) വളർത്തുന്ന രീതിയിലാണ് ഐ എഫ് ടി എസ് 2025 വിഭാവനം ചെയ്യുന്നത്. ഭാവനയും സർഗ്ഗാത്മകതയും നൈതികമായ വിദ്യാഭ്യാസപ്രക്രിയയിൽ വഹിക്കേണ്ട അഭേദ്യമായ പങ്കിൽ ഊന്നൽ നൽകിക്കൊണ്ടാവും ഈ പതിപ്പ് ബോധനശാസ്‌ത്രോത്സവം. അതിനായി, ആവിഷ്കാരത്തിനൊപ്പം സാമൂഹ്യമാറ്റത്തിലും പങ്കു വഹിക്കാനുള്ള രംഗവേദിയുടെ ശേഷിയെ ഉയർത്തിക്കാണിക്കാനും അതുവഴി നൈതികതയുടെ സംസ്കാരം ഭാവനയിൽ കാണാനും കണ്ടെത്താനും സൃഷ്ടിക്കാനും വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രചോദിപ്പിക്കാനും ഐ എഫ് ടി എസ് 2025 ലക്ഷ്യമിടുന്നു.

ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകള്‍ ഐ എഫ് ടി എസ് 2025ൽ പങ്കെടുക്കും. അരണാട്ടുകര ക്യാമ്പസിലെ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ശില്പശാലയോടൊപ്പം പാനല്‍ ചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും ഉണ്ടാകും. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും കേരളത്തിലെ വിവിധ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാടകപ്രവര്‍ത്തകരുമടക്കം ഇരുനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിശീലനക്കളരി, പാനല്‍ ചര്‍ച്ചകള്‍, ഓപ്പണ്‍ ഫോറം, പെഡഗോജി, ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ കൂടാതെ, പങ്കാളികളാവുന്ന സർവ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ നാടകാവതരണങ്ങളും ഈ ആറു ദിവസങ്ങളില്‍ അരങ്ങേറും.

രണ്ടാമത് ഐ എഫ് ടി എസിന്റെ ഭാഗമായി രൂപം കൊടുത്ത നാല് റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ ഈ വര്‍ഷവും തുടരും. അധ്യാപകര്‍ക്കായി ഓരോ സീനിയര്‍ ഫെല്ലോഷിപ്പും, ഒരു എഡ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡും ഈ വർഷം ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നു.

എജുക്കേഷൻ പെർഫോമൻസ്, തിയേറ്റർ, സ്കോളർഷിപ്പ് എന്നീ മേഖലകളിൽ നവീകരണത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ദിശകളിൽ വഴിത്തിരിവിലാണ് മലയാളത്തിൻ്റെ സ്വന്തം തിയേറ്റർ പഠന സ്കൂളായ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്. ദാർശനികചിന്തയുടെ സാരാംശവും കഥപറച്ചിലിൻ്റെ കാലാതീതമായ ശക്തിയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിച്ചുകൊണ്ട്, സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ ആരംഭിക്കാൻ തത്ത്വത്തിൽ ധാരണയായിരിക്കുകയാണ്. ബൗദ്ധിക പര്യവേഷണം, കലാപരമായ സംരക്ഷണം, സാംസ്കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു കൊണ്ടാണ് മൂന്നു റിസർച്ച് ചെയറുകൾ ആരംഭിക്കുക.

ദക്ഷിണേഷ്യൻ നാടകരംഗത്തെ അതിപ്രഗത്ഭമതിയായിരുന്ന പ്രഫ. ജി ശങ്കരപ്പിള്ളയുടെയും, ജി ശങ്കരപ്പിള്ളയുടെ പിന്തുടർച്ചക്കാരായി സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർമാരായി പ്രവർത്തിച്ച പ്രഫ. വയലാ വാസുദേവൻ പിള്ള, പ്രഫ. രാമചന്ദ്രൻ മൊകേരി എന്നിവരുടെയും പേരിലുള്ളതാവും റിസർച്ച് ചെയറുകൾ.

ഏഷ്യൻ പെർഫോമൻസിനെ ഉത്തേജിപ്പിക്കുക ലക്ഷ്യമായിട്ടുള്ളതാവും പ്രഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയർ ഫോർ സൗത്ത് ഏഷ്യൻ തിയേറ്റർ ആൻഡ് പെർഫോമൻസസ് റിസർച്ച്. പെർഫോമൻസുകളുടെ സമഗ്രമായ ഡോക്യുമെൻ്റേഷനും വിപുലമായ ഡിജിറ്റൽ ലൈബ്രറിയും ഉൾപ്പെട്ടതായിരിക്കും ഈ സംരംഭം.

കേരളത്തിൻ്റെയും മലയാള നാടകവേദിയുടെയും സമ്പന്നമായ പാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സ്കോളർഷിപ്പ് മുഖ്യഘടകമായിട്ടുള്ളതാണ് പ്രഫ. വയലാ വാസുദേവൻ പിള്ള ചെയർ ഫോർ റിസർച്ച് ഇൻ കേരള ആൻഡ് മലയാളം തിയേറ്റർ ആൻഡ് പെർഫോമൻസ്. സാങ്കേതികവിദ്യയും നാടകവും തമ്മിലെ പരസ്പരബന്ധത്തെ കുറിച്ച് ധാരണ വളർത്തലും, പ്രാദേശിക നാടകവേദിയിലെ അഭിനേതാക്കളുടെ ചലനാത്മക സംഭാവനകൾ പരിശോധിക്കലും ഈ ചെയറിൻ്റെ പ്രവർത്തനങ്ങളാകും.

പെർഫോമൻസ് ആർട്ട്, സമൂഹത്തിൻ്റെ മൂർത്തമായ ആവശ്യങ്ങളെ പ്രതിനിധാനം ചെയ്യുമ്പോഴാണ് അപ്ലൈഡ് തിയറ്റർ എന്നു പറയുക. യഥാർത്ഥ ലോക കഥകളുമായും പാർശ്വവല്കരിക്കപ്പെട്ട സമൂഹങ്ങളുമായും ഇടപഴകിക്കൊണ്ട്, പരമ്പരാഗത നാടകവേദിയുടെ അതിരുകൾ ഭേദിക്കുന്ന മേഖലയാണിത്. അപ്പോഴാണ് പെർഫോമൻസ് നമ്മുടെ കൂട്ടായ മനുഷ്യാനുഭവത്തിൻ്റെ കണ്ണാടിയായി മാറുക. അതിനായി, സാമൂഹ്യമാറ്റം, ഭാഷാസമ്പാദനം, തിയേറ്റർ തെറാപ്പി എന്നിവയുടെ വിവിധ വശങ്ങൾ പഠനവിധേയമാക്കിക്കൊണ്ടാവും പ്രഫ. രാമചന്ദ്രൻ മൊകേരി ചെയർ ഫോർ അപ്ലൈഡ് തിയേറ്റർ ആൻഡ് പ്രാക്ടീസ്.

ഈ മൂന്ന് ചെയറുകളിലൂടെ, വിദ്യാഭ്യാസം എന്നത് പാരമ്പര്യത്തിൽ പരിമിതപ്പെടുത്താതെ, അന്വേഷണത്തിലൂടെയും കൂട്ടായ കലയിലൂടെയും വിപുലീകരിക്കുന്ന ഒരു ഭാവിയെയാണ് സ്കൂൾ ഓഫ് ഡ്രാമ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

യുജിസിയും കാലിക്കറ്റ് സർവ്വകലാശാലയും നിഷ്കർഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാവും ഈ മൂന്ന് ചെയറുകളും.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

1 day ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

1 day ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

7 days ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

7 days ago