തിരുവനന്തപുരം മരുതന്‍കുഴിയില്‍ പ്ലസ് ടൂ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ ദര്‍ശനാണ് (17 വയസ്സ് ) മരിച്ചത്. വീട്ടിലെ കിടക്കമുറിയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടൂ വിദ്യാര്‍ഥി ആയിരുന്നു ദര്‍ശന്‍.
പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആത്മഹത്യാ കുറിപ്പില്‍ പരീക്ഷ പേടി ഉണ്ടായിരുന്നതായി കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അവസാന നിമിഷം ഒന്നും ഓര്‍മ്മിക്കാന്‍ കഴിഞ്ഞിലെന്നും കുറിപ്പില്‍ കണ്ടെത്തി. അച്ഛന്റെയും അമ്മയുടെയും പക്കല്‍ നിന്ന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് കത്തില്‍ പറയുന്നു. താന്‍ കഠിന ഹൃദയനല്ലാത്തതിനാല്‍ യാത്രയാകുന്നുവെന്നും കൂട്ടുകാര്‍ സിനിമയില്‍ കാണുന്നതുപോലെ വലിയ ആളുകള്‍ ആകണമെന്നും ഏക മകനായ ദര്‍ശന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.