Categories: KERALANEWSTOURISM

വർഷം മൂന്നര ലക്ഷം യാത്രക്കാരോടെ ടൂറടിച്ച് കോളടിച്ച് ​കെഎസ്ആർടിസി

വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി.

കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായ യാത്രാഭ്രമം മുതലെടുക്കാനും പുതിയൊരു വരുമാനമാർഗത്തിനുംവേണ്ടി 2021 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസമാണ് ഈ നേട്ടത്തിന് വഴിയൊരുക്കുന്നത്.

2021 നവംബർ മുതൽ 2025 ഫെബ്രുവരി വരെ ബജറ്റ് ടൂറിസത്തിലൂടെ 64.98 കോടി രൂപയുടെ വരുമാനവും ലഭിച്ചു. തമിഴ്നാട്, കർണാടക, ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെസഹകരണത്തോടെ ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ യാത്രകൾ ആരംഭിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്.

റെയിൽവേയുടെ സഹകരണത്തോടെ ഓൾ ഇന്ത്യാ ടൂർ പാക്കേജും ഉടൻ ആരംഭിക്കും. ഇതിന് ഐആർസിടിസിയുമായാണ് കൈകോർക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കാൻ സ്വകാര്യ സംരംഭകരിൽനിന്നും പങ്കാളിത്തം തേടിയിട്ടുണ്ട്.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

3 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

3 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

4 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

6 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

7 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

7 hours ago