തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവർക്കാണ് തപാലിൽ വിഷുക്കൈനീട്ടം ലഭിച്ചത്. സമരപന്തൽ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചിരിക്കുന്ന ആൾ എ. ഭാസ്കരൻ നായർ, പെൻഷനർ എന്നാണ് സ്വന്തം വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. 1001 രൂപ എന്നാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.