വയനാട് ദുരന്തപശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ ജീവനക്കാരുടെ വിഹിതമായി സംഭാവന നൽകുന്ന 1,42,927/- രൂപയുടെ (ഒരു ലക്ഷത്തി നാല്പത്തിരണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്തിയേഴ് രൂപ) ചെക്ക് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജയ ഡാളി എം.വി, മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ജീവനക്കാരുടെ പ്രതിനിധി ജോയി.പി.ദാസ് എന്നിവർ ചേർന്ന് ചേമ്പറിൽ വെച്ച് കൈമാറി.