തിരുവനന്തപുരം: കായിക്കര കുമാരനാശാന്‍ സ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 50000/- രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്ക്കാരം പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രനാണ് സമ്മാനിച്ചത്. ചടങ്ങില്‍ പ്രൊഫസ്സർ ഭുവനേന്ദ്രൻ പ്രശസ്തിപത്രം വായിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്ത കവയത്രി ഇന്ദിര അശോക് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് പുരസ്കാര ജേതാവ് പി.എസ് ഉണ്ണികൃഷ്ണൻ മറുപടി പ്രഭാഷണം നടത്തി. സ്കൂൾ, കോളജ്തല സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനം വിതരണം നടത്തി. മുൻ ട്രഷററും സീനിയർ അംഗവുമായ സി.വി സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ,വി. ലൈജു,ജെയിൻ .കെ വക്കം എന്നിവർ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക എന്ന നാടകവും അരങ്ങേറി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…