കേരള മീഡിയ അക്കാദമിയുടെ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച

തിരുവനന്തപുരം: സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് 2025 മേയ് 19, 20 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സൗൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ , മ്യൂസിക്ക് മാനേജ്‌മെന്റ്  തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ ആണ് ക്ലാസ്സ് നടക്കുന്നത്. സെന്ററിൽ പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് 2. ഫീസ് :25000 രൂപ.താല്പര്യമുളളവർക്ക് അസൽ സർട്ടിക്കറ്റുകളുമായി തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുത്ത് അഡ്മിഷൻ നേടാം. വിശദ വിവരങ്ങൾക്ക്  9744844522 എന്ന നമ്പരിൽ ബന്ധപ്പെടാം.

error: Content is protected !!