പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ നവീകരിച്ച പൊതുകിണർ ഉദ്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരായ 17 കുടുംബങ്ങളാണ് കരകുളം പഞ്ചായത്തിൽ ഉള്ളത്. ഈ കുടുംബങ്ങളെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പഞ്ചായത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്. വഴി, വെള്ളം, വെളിച്ചം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉറപ്പാക്കുന്ന പഞ്ചായത്താണ് കരകുളം.
സമ്പൂർണമായും കരകുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു എന്നതിൽ ഭരണസമിതിക്ക് അഭിമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘അരങ്ങ് 2025 ‘ താലൂക്ക് തല ജേതാക്കളായ സി ഡി എസിനെയും കേരളോത്സവം ജേതാക്കളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.
കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ ജി. പി, വാർഡ് മെമ്പർ സുരേഷ് കുമാർ എസ് , സിഡിഎസ് ചെയർപേഴ്സൺ സുകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…