പട്ടിണിയില്ലാത്ത സമൂഹം  സാധ്യമാകുന്നു : മന്ത്രി ജി. ആർ അനിൽ

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ  നവീകരിച്ച പൊതുകിണർ ഉദ്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിദരിദ്രരായ 17 കുടുംബങ്ങളാണ് കരകുളം പഞ്ചായത്തിൽ ഉള്ളത്. ഈ കുടുംബങ്ങളെയെല്ലാം  ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പഞ്ചായത്ത്‌ നടപ്പാക്കിയ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്. വഴി, വെള്ളം, വെളിച്ചം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉറപ്പാക്കുന്ന പഞ്ചായത്താണ് കരകുളം.

സമ്പൂർണമായും കരകുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു എന്നതിൽ ഭരണസമിതിക്ക് അഭിമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘അരങ്ങ് 2025 ‘ താലൂക്ക് തല ജേതാക്കളായ സി ഡി എസിനെയും കേരളോത്സവം ജേതാക്കളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ ജി. പി, വാർഡ് മെമ്പർ സുരേഷ് കുമാർ എസ് , സിഡിഎസ് ചെയർപേഴ്സൺ സുകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago