ലഹരി വിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിനുള്ള “മധുരം ജീവിതം” ക്യാമ്പയിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ലഹരിക്കെതിരെ മാത്രമല്ല സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായിട്ടുള്ള ബോധവൽക്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ഈ ക്യാമ്പയിൽ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ പ്രവർത്തനങ്ങൾക്കെതിരായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരം ഒരു ക്യാമ്പയിൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് മധുരം ജീവിതം പദ്ധതിയിലൂടെ ആസൂത്രണം ചെയുന്നത്. ജീവിതം മധുരമാണ് എന്ന് മനസ്സിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കി കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റു വ്യവസായ സ്ഥാപനങ്ങളിലും ജാഗ്രത സമിതികൾ രൂപീകരിച്ചു കൊണ്ടും കൗൺസിലിങ് ശക്തിപ്പെടുത്തിക്കൊണ്ടും ലഹരി ഉപയോഗത്തെ നേരിടണം. എൻഎസ്എസ്, കുടുംബശ്രീ, തുടങ്ങി മുന്നണി പോരാളികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോരാട്ടങ്ങൾ നടത്തണം എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂൺ 26ന് മുൻപായി ജാഗ്രത സമിതി രൂപീകരിക്കാനും വിവിധ മത്സരങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ഐക്യ ദീപജ്ജ്വാല തെളിയിക്കൽ, ലഹരി വിരുദ്ധ ഗാനാലാപനം ലഹരി വിരുദ്ധ നൃത്തശില്പം എന്നിവ സംഘടിപ്പിക്കപ്പെട്ടു.
സബ് കളക്ടർ അഖിൽ വി മേനോൻ, റൂറൽ എസ് പി ഡി കൃഷ്ണകുമാർ, എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ആർ എൻ അൻസാർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ഡോ സലിൽ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയ് പീനിക്കപറമ്പിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഡോ. കേസരി എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.
ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, ടി വി ലത, ലിജി രതീഷ്, മുകുന്ദപുരം താലൂക്ക് തഹസിൽദാർ സിമീഷ് സാഹു, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി, മുൻ എം പി സാവിത്രി ലക്ഷ്മണൻ, മുൻ എം എൽ എ കെ യു അരുണൻ, നിപമർ ഡയറക്ടർ സി ചന്ദ്രബാബു, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് , സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സി. ബ്ലെസ്സി, സജു ചന്ദ്രൻ, പി ജി പ്രേംലാൽ ജനപ്രതിനിധികൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
തിരു: മാധ്യമ മേഖല അപചയം നേരിടുകയാണെന്നും മൂല്യവത്തായ മാധ്യമ പ്രവർത്തനം നടത്താനാകണമെന്നും മുൻ മുഖ്യമന്ത്രി എ. കെ. ആൻ്റണി പറഞ്ഞു.…
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ. കേരള…
കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു…
തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ ശോഭാ ശേഖർ മാധ്യമ പുരസ്കാര സമർപ്പണം…
കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…