Categories: EDUCATIONKERALANEWS

സദാചാരശീലം എട്ടിൽ ഒതുക്കരുത്: ഖാലിദ് പെരിങ്ങത്തൂർ

എട്ട് ദിവസങ്ങളിലായി വിദ്യാർഥികൾക്ക് നൽകുന്ന സദാചാര പരിശീലനത്തോടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നുവെന്നത് ഏറെ പ്രതീക്ഷയോടെയാണ് രക്ഷിതാക്കളും പൊതു സമൂഹവും വിദ്യാർത്ഥികളും നോക്കിക്കാണുന്നത് വഴിപിഴപ്പിക്കുന്നത്തിൽനിന്നും എല്ലാ നിലയ്ക്കും ബോധം ഉൾക്കൊള്ളാൻ ഒരളവോളം വിദ്യാർത്ഥികൾക്ക് ഇത് ഉപകരിക്കുമെന്നകര്യത്തിൽ സംശയമില്ല
പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ സാംസ്കാരിക ബോധവും വളർന്നുവരേണ്ടതുണ്ട് എങ്കിൽ മാത്രമേ രാജ്യത്തിനും സമൂഹത്തിനും ഉപകരിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ വളർത്തി കൊണ്ടുവരാൻ സാധിക്കുകയുള്ളൂ
സദാചാര ബോധ വത്കരണം എട്ട് ദിവസങ്ങളിൽ ഒതുക്കാതെ ഒരു തുടർ പരിപാടിയാണ് നടപ്പിലാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് . ഓരോ ആയ്ചയിലും കൃത്യമായി സ്കൂൾ അസംബ്ലികൾ വിളിച്ച് ചേർത്ത് ഇതിൽ സദാചാര ബോധവത്കരണത്തിന്
ഇടം കാണേണ്ടതുണ്ട്
ഓരോ ആഴ്ച്ചയിലും അസംബ്ലിയിൽ ചർച്ച ചെയ്യേണ്ടുന്ന വിഷയങ്ങൾ വിദ്യാഭ്യാസവകുപ്പ് പ്രത്യേക സർക്കുലർ വയി വിദ്യാലയങ്ങൾക്ക് നൽകണം
വിദ്യാർത്ഥികളിൽ സാംസ്കാരിക സ്വഭാവ ഗുണം വളർത്തിയെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മായി. പ്രത്യേക ഇനങ്ങൾ സ്കൂൾ കലമേളകളിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം .
സംസ്ഥാനത്തെ മുയുവൻ
സ്കൂൾ പരിസങ്ങളിലും സ്കൂളിൽനിന്നും ഒരു നിശ്ചിത ദൂരങ്ങളിലേക്കും നിരിക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ  പി. ടി. എ. കളും ജാഗ്രതാസമിതികളും മാനേജ്മെൻ്റും  ആവശ്യമായ നടപടി സ്വീകരിക്കണം. മാനദണ്ഢമില്ലാതെ യൂണിഫോമുകൾ മാറ്റുന്ന അവസ്ഥയും രണ്ട് തരം യൂണിഫോമുകൾ ഒരേ സ്കൂളിൽ നിർബദ്ധമാക്കുന്നതും രക്ഷിതാക്കൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. സംസ്ഥാനത്ത് ഏകീകൃത യൂണിഫോം സംവിധാനവും’ അധ്യാപകർക്ക് പ്രത്യേകം ഓവർ കോട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു.
ഭിന്നശേഷിയുടെ പേരിലും സംരക്ഷിത അധ്യാപകരുടെ പേരിലും, അധ്യാപകർ എടുക്കുന്ന മറ്റ് പല അവധിയുടെ കാരണത്താലും  കൃത്യമായ ബധൽ സംവിധാനം ഇല്ലാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നഘടകമാണ്
ഒരു പിരിയഡ് പോലും ക്ലാസ് റൂമുകളിൽ അധ്യാപകർ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ബദ്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. അധ്യാപകരുടെ വിടവുകൾ സ്കൂളുകളിൽ
ചുരുങ്ങിയ ദിവസങ്ങളിൽ ആയാൽ പോലും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ വഴിയോ അധ്യാപക പരിശീലന കേന്ദ്രങ്ങൾ വഴിയോ അധ്യാപകരെ. നിയമിച്ച് ബധൽ സംവിധാനം കാണാൻ നടപടി ഉണ്ടാകേണ്ടതുണ്ട് . സ്കൂൾ വാഹന ഡ്രൈവർമാർക്ക് ഏകീകൃത യൂണിഫോമും, സ്കൂളുകളിൽ സന്ദർശന പുസ്തകവും. രക്ഷിതാക്കൾക്കുള്ള തിരിച്ചറിയൽ കാർഡുകളും സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കേങ്ങിയിരിക്കുന്നു. നിലവിൽ സൗജന്യ പുസ്തകങ്ങളും സൗജന്യ ഉച്ചഭക്ഷണവും 8 ാം തരം വരെ മാത്രമാണുള്ളത്. ഒട്ടനവധി പാവപ്പെട്ട വിദ്യാർത്ഥികൾ തുടർന്നുള്ള ക്ലാസുകളിൽ പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആയതിനാൽ സർക്കാർ ഫണ്ട് വഴിയോ . പി. ടി. എ. തദ്ദേഷസ്വയംഭരണ സ്ഥാപനങ്ങൾ , സ്പോൺസർഷിപ്പ് തുടങ്ങിയവ വഴിയോ പദ്ധതി എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വിദ്യാർത്ഥികൾക്ക് സദാചാര ബോധവത്കരണo നല്കുന്നത്പോലെ രക്ഷിതാക്കൾക്കും മാസത്തിൽ ഒരു തവണ ബോധവത്കരണo നൽകിയാൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ഏറെ  ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംഷയമില്ല


പിലാവുള്ളതിൽ
പോസ്റ്റ് പെരിങ്ങത്തൂർ 670675
കണ്ണൂർ

ഖാലിദ് പെരിങ്ങത്തൂർ

Web Desk

Recent Posts

പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു

കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു…

10 hours ago

ശോഭാ ശേഖർ പുരസ്കാര സമർപ്പണം ഇന്ന്

തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ ശോഭാ ശേഖർ മാധ്യമ പുരസ്കാര സമർപ്പണം…

11 hours ago

13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ; പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…

1 day ago

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…

2 days ago

കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി

ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…

2 days ago

റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ

നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…

2 days ago