അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. അരുണ്‍ കുമാര്‍ എസിന്റെ വരികള്‍ക്ക് ദീപക് രവി സംഗീതമൊരുക്കിയ ഗാനം
ഹരിചരണും ആവണി മല്‍ഹാറുമാണ് ആലപിച്ചിരിക്കുന്നത്. നീ നിലാ ചിരിയാലെ, കരിമിഴിയാലെ….എന്ന് തുടങ്ങുന്ന ഗാനം കല്യാണ പശ്ചാത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാര്‍ത്തിക് പാടിയ ‘നാമൊരുന്നാള്‍ ഉയരും….’ എന്ന പാട്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’. ജൂണ്‍ മാസം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങി നിരവധി താരങ്ങളും ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. നോവോര്‍മ്മയുടെ മധുരം, സര്‍ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എന്‍ഡ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയന്‍ ആണ് റിനോയ് കല്ലൂര്‍.
ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, അസോസിയേറ്റ് ഡയറക്ടര്‍: ജിനു ജേക്കബ്, അസോസിയേറ്റ് എഡിറ്റര്‍: ശ്യാം കെ പ്രസാദ്, സൗണ്ട് ഡിസൈന്‍ & ഫൈനല്‍ മിക്‌സ്: അംജു പുളിക്കന്‍, കലാ സംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, ഫിനാന്‍സ് മാനേജര്‍: സുജിത് പി ജോയ്, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, സ്റ്റില്‍സ്: ടോംസ് ജി ഒറ്റപ്ലാവന്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്. ചിത്രം ജൂണ്‍ 20 ന് തിയേറ്ററുകളിലെത്തും
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…