ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ:മന്ത്രി വി ശിവൻകുട്ടി

ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പാഠഭാഗ കേന്ദ്രീകൃത ശാസ്ത്രീയ പഠനത്തിലേക്ക് മാത്രമല്ല, പ്രതിബദ്ധതയും മൂല്യബോധവും നിറഞ്ഞ ജീവിതത്തിലേക്കാണ്  രൂപാന്തരപ്പെടുത്തുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്.

2024 ജൂൺ മുതൽ ഡിസംബർ വരെ സ്‌കൂളുകൾക്ക് സമ്പൂർണമായി മാറ്റം വരുത്തുന്ന വിധത്തിൽ തന്നെ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടത് അതിന്റെ തെളിവാണ്. ആരോഗ്യകരമായ ജീവിതശൈലി, സുസ്ഥിര ഭക്ഷണരീതി, മാലിന്യനിയന്ത്രണം, ഇ-വേസ്റ്റ് കുറയ്ക്കൽ, ജല-ഊർജ സംരക്ഷണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിയന്ത്രണം എന്നിങ്ങനെയുള്ള ഏഴു പ്രധാന തീമുകളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ മനസ്സിൽ പാരിസ്ഥിതിക ബോധം വളർത്താൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിജയികളായ സ്കൂളുകൾക്കുള്ള പുരസ്കാര വിതരണം സംഘടിപ്പിക്കുന്നത്.ക്ലീൻ കേരള കമ്പനി ഒന്നാം സ്ഥാനം നേടിയവർക്ക് 25,000 രൂപ വീതം, ശുചിത്വ മിഷൻ രണ്ടാം സ്ഥാനം നേടിയവർക്ക് 15,000 രൂപ വീതം, വ്യവസായ വകുപ്പ് മൂന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപ വീതം പുരസ്‌കാരങ്ങൾ നൽകി ഈ പരിശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകിയിട്ടുണ്ട്.പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago