തിരുവനന്തപുരം :-
തലസ്ഥാനത്ത് നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു.
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കെെ ബസിനടിയിൽ കുടുങ്ങുകയായിരുന്നു. 23 കുട്ടികൾക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകും. റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും നനവുണ്ടായിരുന്നുവെന്നും നഗരൂർ പഞ്ചായത്തംഗം എം രഘു പറഞ്ഞു. മഴ കാരണം റോഡിലെ ചെളിയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്നം പരിഹരിക്കുമെന്നും രഘു വ്യക്തമാക്കി
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…