ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കവും കൊടും ചൂടും ചുഴവിക്കാറ്റുകളും നീണ്ടു നിൽക്കുന്ന വരൾച്ചയും 5309 നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ജൈവ വൈവിധ്യത്തിനും ഇതൊരു വലിയ ഭീഷണിയായിരിക്കുകയാണ്. Climater Polycrisis കാലാവസ്ഥാ തീവ്രമായ വ്യതിയാനങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തരണം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അറിവ് നേടുന്നത് അത്യന്താപേക്ഷിതമാണ്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് സംഭവിച്ച വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ നമ്മളും അനുഭവിച്ചു വരികയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യൻ്റെ പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും പ്രധാന
ലോകത്തിൻ്റെ ഭാവിയായ വിദ്യാർത്ഥികളിൽ, യുവജനങ്ങളിൽ ഈ പ്രതിസന്ധികളെക്കുറിച്ചുള്ള അറിവ് അതിന്റെ ശരിയായ അർത്ഥത്തിൽ നൽകുക എന്നത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കടമയും ഉത്തരവാദിത്തവുമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് 2025 ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനത്തിൽ Climate Polycrisis-മായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഐ.എച്ച്.ആർ.ഡി. കേരളത്തിലുടനീളം സംഘടിപ്പിച്ചിരിക്കുകയാണ്.
ഈ പരിപാടിയിലൂടെ ഐ.എച്ച്.ആർ.ഡി.യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് കേരളത്തിലെ നൂറോളം സ്ഥലങ്ങളിൽ ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടത്തുന്നു. കാലാവസ്ഥ, പരിസ്ഥിതി ദുരന്ത നിവാരണം ദ്രവിജ്ഞാന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന ശാസ്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ, അദ്ധ്യാപകർ തുടങ്ങി പ്രശ്നവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു.
തിരുവനന്തപുരത്ത് Climate Polycrisis സംബന്ധിച്ച സംസ്ഥാനതല പരിപാടി HRD മോഡൽ ഫിനിഷിങ് സ്കൂളിൽ വെച്ച് രാവിലെ 9. 30 നു നടത്തുന്നു. HRD ഡയറക്ടർ ഡോ. വി. എ അയൺ കാറിൻ്റെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ പ്രഗത്ഭ ശാസ്ത്രജ്ഞൻ ഡോ.എസ് ഉണ്ണികൃഷ്ണൻ നായരും (ഡയറക്ടർ, വി.എസ്.എസ്.സി. തിരുവനന്തപുരം) ജനപ്രിയ കവി പ്രൊഫ വി മധുസൂദനൻ നായരും ഹരിത സംഭാഷണം നടത്തുന്നു.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…