Categories: KERALANEWSTRIVANDRUM

ശബരി റെയിൽവേ: കേരളത്തിൻ്റെ വികസന സ്വ‌പ്നങ്ങൾക്ക് പുതിയ ഊർജ്ജ വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് :- ഹിൽഡഫ്

കേരളത്തിന്റെ ദീർഘകാലമായുള്ള സ്വ‌പ്ന പദ്ധതിയായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നെന്നും., മുഖ്യമന്ത്രി പിണറായി പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും ഹിൽ ഡെവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)ജന.സെക്രട്ടറി അശ്വന്ത് ഭാസ്‌കർ. ഇൻ്റഗ്രേറ്റഡ്

അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമം സർക്കാരുകളെ കൊണ്ട് ഈ തീരുമാനത്തി ലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

പദ്ധതിക്കായി കേന്ദ്ര വിദഗ്‌ധസംഘം കേരളത്തിൽ എത്തുമെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നുമുള്ള റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദു റഹ്മാൻ്റെ പ്രഖ്യാപനം മലയോര ജനത കേട്ടത് വളരെ ആവേശത്തിലും ആഹ്ല‌ാദത്തിലും ആണ്. ശബരി റെയിൽവേ എന്നത് കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി എന്നു മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ തന്നെ പദ്ധതിയാണ്. ടൂറിസം വാണിജ്യം തീർഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദിഷ്ട ശബരി റെയിൽവേ, നിർദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ ലോകത്തിന്റെ ഭൂപടത്തിൽ ഇടംപിടിക്കും നമ്മുടെ മലയോര പ്രദേശം.പദ്ധതി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല.

പതിറ്റാണ്ടുകളായി കേരളജനത നെഞ്ചേറ്റിയ പദ്ധതി യാഥാർത്ഥ്യ മാകുന്നതിലൂടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ഉള്ള ഗുണങ്ങൾ സ്വപ്ന തുല്യമാണ്.

നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് ശബരിമല റെയിൽപാതയുടെ ആസൂത്രണം. ஐன் ശബരിമല തീർത്ഥാടകർക്ക് ഗുണകരമാകുമെങ്കിലും, കേരളത്തിൻ്റെ തെക്കൻ പ്രദേശങ്ങളുടെ വികസന സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിൽ ഇത് പരിമിതപ്പെടുത്തുന്നു.

വിഴിഞ്ഞം തുറമുഖം പദ്ധതി അതിവേഗം യാഥാർത്ഥ്യമായി കൊണ്ടിരിക്കു ന്നതിനാൽ, രണ്ടാംഘട്ടമായി മാത്രമേ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ശബരി റെയിൽവേ നീട്ടുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണം. വിഴിഞ്ഞം പോർട്ട് പൂർത്തീകരണത്തോടെതന്നെ ശബരി റെയിൽവേ പദ്ധതിയും തിരുവനന്തപുരം വിഴിഞ്ഞം வன പൂർത്തീകരിക്കാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളണമെന്നും രാജ്യത്തിൻ്റെ വികസനത്തിന് വഴിവയ്ക്കുന്ന ശബരി റെയിൽവേയും ശബരിയുടെ വിമാനത്താവളവും പൂർത്തീകരിക്കുന്നതിന് ഹിൽഡഫ് മുന്നി ട്ടിറങ്ങുമെന്നും അശ്വന്ത് ഭാസ്‌കർ, കോഡിനേറ്റർ സക്കറിയ ദത്തോസ് എന്നിവർ പുത‌യ മ്മേളനത്തിൽ പറഞ്ഞു.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago