ഗ്രാൻഡ് കേരള ട്രെയ്‌ലർ ലോഞ്ച് ജൂൺ 14ന് കൊച്ചിയിൽ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിക്കുന്ന, വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാൻഡ് കേരളാ ട്രയ്ലർ ലോഞ്ച് ഇവന്റ് ജൂൺ 14ന് കൊച്ചിയിൽ നടക്കുന്നു

തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ കണ്ണപ്പയിൽ  എത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ചിത്രത്തിന്റെ  ഗ്രാൻഡ് ട്രയ്ലർ ലോഞ്ച് ഇവന്റ്  കേരളത്തിൽ നടത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി അറിയിച്ചു. ജൂൺ 14ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റിൽ മലയാളത്തിന്റെ മോഹൻലാൽ, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹൻബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസാണ് ‌.

മുകേഷ് കുമാർ സിംഗ് ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം വേൾഡ് വൈഡ് റിലീസായെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

2 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

2 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago