തിരുവനന്തപുരം : വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025 ജൂണ് 19ന് നടക്കുന്ന വായനദിനാചരണത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് കോളെജ്-സര്വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്ഥികള്ക്കായി ഇന്സ്റ്റിറ്റ്യൂട്ടില് വെച്ച് ഉപന്യാസരചന, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുന്നു. മത്സരത്തില് ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേര്ക്ക് പങ്കെടുക്കാം. അയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്ക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്ക്ക് പ്രോത്സാഹനസമ്മാനവുമുണ്ട്. പങ്കെടുക്കുന്ന വിദ്യാര്ഥികള്ക്ക് സര്ട്ടിഫിക്കറ്റ് നല്കുന്നതായിരിക്കും. 2025 ജൂണ് 16 വരെ കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ www.keralabhashainstitute.org എന്ന വെബ്സൈറ്റില് ലഭിക്കുന്ന ഗൂഗിള് ഫോം വഴിയോ 9447956162 എന്ന നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്യാം. പങ്കെടുക്കുന്നവര് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…