ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 41-മത് പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും വെള്ളായണി കാർഷിക കോളേജിൽ വച്ച് നടത്തുന്നു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോക് ഐ എ എസ്സിന്റെ അധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയിലെ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇരുപതോളം ലഘുലേഖകളുടേയും കൈപ്പുസ്തകങ്ങളുടേയും പ്രകാശനം കേരള സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ് നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന കേരളത്തിൻറെ ദക്ഷിണ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന കാർഷിക ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനഫലങ്ങൾ വിലയിരുത്തുകയും ഗവേഷണ ശുപാർശകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. ശില്പശാലയിൽ അംഗീകരിച്ച ഗവേഷണ ഫലങ്ങൾ തുടർന്ന് കൃഷിവകുപ്പിന് കൈമാറുന്നതാണ്. കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിലൂടെ കർഷകർ അവതരിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കും.
കൂടാതെ കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും ഉൽപ്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ കാർഷിക സർവകലാശാല ഗവേഷണ മേധാവി ഡോ. അനിത് കെ.എൻ, ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ, ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനിപിള്ള, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരായ ദീപ വി, സജികുമാർ കെ ആർ, ഷേർലി സക്കറിയാസ്, എന്നിവർ പങ്കെടുക്കും.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…