കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനം

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനം ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഏറ്റവും പുതിയ എക്സ്-റേ ബാഗേജ് ഇന്‍സ്പെക്ഷന്‍ സിസ്റ്റത്തിലാണ് പരിശീലനം. ഈ നൂതന സംവിധാനത്തിലൂടെ ഏതുതരം നിയമലംഘനങ്ങളും  കള്ളകടത്തലുകള്‍ നിയമവിടെയമല്ലാത്ത വ്യാപാരങ്ങള്‍ സുരക്ഷാ ഭീക്ഷണികള്‍ കൃത്യമായി കണ്ടെത്താനും അതുവഴി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ നടന്ന ചടങ്ങ് നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് നാര്‍കോട്ടിക്‌സ് ( നാസിന്‍) അഡി.ഡയറക്ടര്‍ രാജേശ്വരി ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു.  സി. ഐ.എ എസ് എൽ മാനേജിങ് ഡയറക്ടർ  സന്തോഷ്‌ ജെ പൂവട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസിന്‍ അസിസ്റ്റന്റ്  ഡയറക്ടര്‍മാരായ ഡോ. സന്തോഷ് കുമാര്‍ ഐആര്‍എസ്, എം.എസ് സുരേഷ് ഐ.ആര്‍.എസ്, സി ഐ എ എസ് എൽ അക്കാദമി ഹെഡ് ബാബുരാജ് പിഎസ്, പ്രൊഫസർ ജോമോൻ പാപ്പച്ചൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യോമയാന, സുരക്ഷാ മേഖലകളിലെ പരിശീലന രംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് സി.ഐ.എ.എസ്.എല്‍ അക്കാദമിക്കുള്ളത്. കസ്റ്റംസിന് പുറമെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, വിവിധ കാര്‍ഗോ ഏജന്‍സികള്‍, എയര്‍പോര്‍ട്ട്കള്‍ ,എയര്‍ലൈന്‍സ്   തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായും ഇന്‍ഡസ്ട്രി റലവന്റ് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ് )അംഗീകൃത വിവിധ പി.ജി ഡിപ്ലോമ അഡ്വാന്‍സ് ഡിപ്ലോമ  വ്യോമയാന കോഴ്സുകളും ഇവിടെ ലഭ്യമാണ്.

Web Desk

Recent Posts

ഇന്ത്യയിലെ ഏറ്റവും ശാന്തമായ തലസ്ഥാനങ്ങളിലൊന്ന് – ഉപരാഷ്ട്രപതി

തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…

4 minutes ago

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

6 hours ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

7 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

8 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

8 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

1 day ago