തിരുവനന്തപുരം: കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണ് (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
കുടുംബത്തിന് 2.30 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ എടുത്തിരുന്നു. പിന്നീടു തിരിച്ചടവ് മുടങ്ങി. പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടിനു ജപ്തി ഭീഷണിയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
‘‘രാവിലെ പത്തരയ്ക്കാണു വിവരം അറിയുന്നത്. ഞായറാഴ്ച ആയതുകൊണ്ട് രണ്ടുപേരും ഉറക്കമാണെന്ന് കരുതി. ബിന്ദുവിന്റെ സഹോദരൻ വന്നിരുന്നു. എന്നാൽ ആരെയും കാണാഞ്ഞതോടെ സഹോദരൻ വന്നു വിവരം പറഞ്ഞു. തുടർന്നു ഞാനും ഭാര്യയും കൂടി വന്നു. ജനലിലൂടെ നോക്കുമ്പോൾ സതീഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. കതക് തകർത്ത് അകത്തുകയറി. അപ്പോൾ ബിന്ദു തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. സതീഷ് കോൺട്രാക്ടറായിരുന്നു. ബാങ്കിൽ കടമുണ്ടായിരുന്നു. ജപ്തി ഭീഷണിയുണ്ടായിരുന്നു’’– സതീഷിന്റെ സഹോദരൻ പറഞ്ഞു.
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…
വൈക്കത്ത് വീഡിയോഗ്രാഫർ ആയ മുകേഷിന് വൈക്കം പോലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കി. വിവാഹ വീഡിയോയുടെ പണം ചോദിച്ചതിനാണ് മർദ്ദനം. സ്റ്റേഷനിലേക്ക് വിളിച്ചു…
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം…
ഉന്നതി സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണവും…