കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ആയിരുന്നു ലക്ഷ്യം.മൃഗസ്‌നേഹി എന്ന് പറയപ്പെടുന്ന സ്ത്രീയും ഇവരുടെ സഹായിമുള്‍പ്പെടെയാണ് നായകളുമായി പ്രദേശത്ത് എത്തിയത്.മാക്കന്നൂര്‍ കിണറ്റിന്‍കര മേഖലയില്‍ മൂടിക്കെട്ടിയ ലോറിയില്‍ നായ്ക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ എത്തിയെന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇതില്‍ കുറച്ച് നായകളെ ഇവര്‍ പ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു. എന്നാല്‍ സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. തുറന്ന് വിട്ട നായകളില്‍ കുറച്ച് എണ്ണത്തിനെ തിരികെ ഓടിച്ചിട്ട് പിടിച്ച് ലോറിയില്‍ തന്നെ കയറ്റി.പേവിഷബാധ മൂലം ഏഴുവയസുകാരി മരിച്ച സ്ഥലം കൂടിയാണ് ഇവിടം. തെരുവ് നായ ശല്യം വര്‍ധിച്ച ഇവിടെയാണ് വീണ്ടും നായകളെ കൊണ്ടുവിടാന്‍ സംഘം ശ്രമിച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നായകളെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും സംഘത്തിനും എതിരെ എറണാകുളം തൃപ്പൂണിത്തുറയില്‍ നാട്ടുാകാരുടെ പ്രതിഷേധം ഉണ്ടായത്. അറുപതിലധികം നായകളെ വാടക വീടെടുത്ത് താമസിപ്പിച്ച് പ്രദേശത്ത് മലിനീകരണവും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ചൊല്ലിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…