പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ഒരു പത്തു വയസ്സുകാരന്റെ ജീവിത കഥ അവതരിപ്പിക്കുകയാണ് “ഏട്ടൻ” എന്ന ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്നു. ആതിരപ്പള്ളിയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം എറണാകുളം വനിത തീയേറ്ററിൽ നടന്നു. ജൂലൈ മാസം ചിത്രം തീയേറ്ററിലെത്തും.
നല്ലൊരു കുട്ടികളുടെ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന “ഏട്ടൻ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരം ലാൽ കൃഷ്ണയാണ്. വിജയ് ബാബു, സന്തോഷ് കീഴാറ്റൂർ, ചെല്ല ദുരൈ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്റെ കഥ മാത്രമല്ല “ഏട്ടൻ” . പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഇതൊക്കെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന്, ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് നാരായണനും, നിർമ്മാതാവ് സുനിൽ അരവിന്ദും വ്യക്തമാക്കി.
പന്ത്രണ്ടു വയസ്സുവരെ അക്കാഡമിക്കൽ എജ്യുക്കേഷൻ ലഭിക്കാത്ത ഒരു മലയോര ഗ്രാമത്തിലെ കുട്ടി, പ്രകൃതിയിൽ നിന്നും, തന്നെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരിൽ നിന്നും, നേടിയ കരുത്തുമായി,പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പ്രതീക്ഷയുടെ ഒരു പുതിയ ലോകം പിടിച്ചെടുക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു മലയാള ചലച്ചിത്രമാണ് ‘ഏട്ടൻ’.
പരിസ്ഥിതി, ലഹരിക്കെതിരെയുള്ള സന്ദേശം, ഓട്ടിസം ബാധിച്ച കുട്ടികളോടുളള വാൽസല്യം, സഹജീവികളോടുള്ള സ്നേഹം, അറിവിന്റെ പാതയിലൂടെയുള്ള വിദ്യാഭ്യാസം, എന്നിവയിലൂടെ ജീവിത വിജയം നേടുന്ന ഒരു കുട്ടിയുടെ കഥയാണ് “ഏട്ടൻ” പറയുന്നത്.
ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന” ഏട്ടൻ” പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്നു. രചന – ആൻസൻ ആന്റണി, ക്യാമറ -ജോഷ്വാ റെ ണോൾഡ്, ഗാന രചന – ഫ്രാൻസിസ് ജിജോ, സംഗീതം – വിമൽ പങ്കജ്, ആർട്ട് – പ്രദീപ് വേലായുധൻ, മേക്കപ്പ് -ബൈജു സി ആന്റണി, കോസ്റ്റ്യൂംസ് – ടെൽമ ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ – ഷജിത്ത് തിക്കോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – സിജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ – രാഗേഷ് പല്ലിശ്ശേരി, അനൂപ് എ.എ, സ്റ്റിൽ – സെമിൽ ലാൽ,പി.ആർ.ഒ – അയ്മനം സാജൻ.
വിജയ് ബാബു, സന്തോഷ് കീഴാറ്റൂർ, ചെല്ല ദുരൈ, കോബ്രാ രാജേഷ്, ലാൽ കൃഷ്ണ, കൊച്ചുപ്രേമൻ, സുനിൽ അവിന്ദ്, അനീഷ് ജി മേനോൻ, ആൽബിൻ ജയിംസ്, ഡോ. കലാമണ്ഡലം രാധിക, ദേവകി, ദിയ ഫർസീൻ, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് എന്നിവർ അഭിനയിക്കുന്നു. ജൂലൈ മാസം ചിത്രം പ്രദർശനത്തിനെത്തും.
പി.ആർ.ഒ
അയ്മനം സാജൻ
വൈക്കത്ത് വീഡിയോഗ്രാഫർ ആയ മുകേഷിന് വൈക്കം പോലീസ് ക്രൂരമർദ്ദനത്തിന് ഇരയാക്കി. വിവാഹ വീഡിയോയുടെ പണം ചോദിച്ചതിനാണ് മർദ്ദനം. സ്റ്റേഷനിലേക്ക് വിളിച്ചു…
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം…
ഉന്നതി സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണവും…
ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതി നാടാരെ…
#'ഫാം ഫ്യൂഷൻ 25 'ൽ ഫാം വിസിറ്റും നാടൻ ഭക്ഷ്യമേളയും തുടങ്ങി നിരവധി പരിപാടികൾ#ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക…
കിളിമാനൂർ പാപ്പാല അലവക്കോട് വിദ്യാജ്യോതി സ്കൂളിന്റെ ബസ് മറിഞ്ഞു ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു പരിക്കേറ്റ വരെ കടയ്ക്കൽ സർക്കാർ ആശുപത്രിയിൽ…